മനാമ: ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷന്‍ കെ.സി.എ- ബി.എഫ്.സി. ഓണം പൊന്നോണം 2023 എന്ന പേരില്‍ നടത്തുന്ന ഓണാഘോഷത്തിന് 2023 ഓഗസ്റ്റ് 18 വെള്ളിയാഴ്ച ഉദ്ഘാടന പരിപാടിയോടെ തുടക്കം കുറിക്കും. വിവിധ സാംസ്‌കാരിക പരിപാടികളും ഓണവുമായി ബന്ധപ്പെട്ട മത്സരങ്ങളും ഉള്‍പ്പെടെ ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന വിവിധ ആഘോഷ പരിപാടികളിലായി ആയിരത്തില്‍പരം പേര്‍ പങ്കെടുക്കുന്ന ഓണാഘോഷമാണ് അന്‍പത്തിനാലാം വാര്‍ഷികാഘോഷവേളയില്‍ കെ.സി.എ. സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2023 സെപ്റ്റംബര്‍ ഒന്നിന് വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികള്‍ പര്യവസാനിക്കും.
പതാക ഉയര്‍ത്തല്‍ ചടങ്ങോടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ സമാരംഭിക്കും. അംഗങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ഘോഷയാത്ര ഉദ്ഘാടന ചടങ്ങുകള്‍ക്ക് മിഴിവേകും. ഓണവുമായി ബന്ധപ്പെട്ട് ഓപ്പണ്‍ ടു ഓള്‍ കാറ്റഗറിയിലും മെമ്പേഴ്‌സ് ഒണ്‍ലി കാറ്റഗറിയിലുമായി പരമ്പരാഗത മത്സരങ്ങള്‍ സംഘടിപ്പിക്കും. ഓണാഘോഷ പരിപാടികള്‍ക്കൊപ്പം പായസം മത്സരം, തിരുവാതിര, ഓണപ്പാട്ട് മത്സരം, പരമ്പരാഗത ഓണം വസ്ത്രധാരണ മത്സരമായ 'തനിമലയാളി' ഓണപ്പുടവ മത്സരം, വടംവലി മത്സരം, വള്ളപ്പാട്ട് മത്സരം, ഉറിയടി മത്സരം, പുലികളി മത്സരം എന്നിവ സംഘടിപ്പിക്കും. അംഗങ്ങള്‍ക്കായി ഓണക്കളി മത്സരവും സംഘടിപ്പിക്കും. പ്രമുഖവ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ ഓഗസ്റ്റ് 31-നു കെ.സി.എ. പരിസരത്ത് ഗ്രാന്‍ഡ് ഫിനാലെ പരിപാടി നടക്കും.
ഓണാഘോഷ കമ്മിറ്റി ചെയര്‍മാന്‍ സേവി മാത്തുണ്ണി, വൈസ് ചെയര്‍മാന്മാരായ റോയ് സി. ആന്റണി, കെ.ഇ. റിച്ചാര്‍ഡ്, കെ.സി.എ. പ്രസിഡന്റ് നിത്യന്‍ തോമസ്, വൈസ് പ്രസിഡന്റ് തോമസ് ജോണ്‍, ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി, ട്രഷറര്‍ അശോക് മാത്യു, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി ജിതിന്‍ ജോസ്, സ്‌പോര്‍ട്‌സ് സെക്രട്ടറി വിനോദ് ഡാനിയല്‍, കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എബ്രഹാം ജോണ്‍, കണ്‍വീനര്‍മാരായ മനോജ് മാത്യു, അജി പി. ജോയ്, ജിന്‍സ് ജോസഫ്, ബാബു വര്‍ഗീസ്, പീറ്റര്‍ സോളമന്‍ എന്നിവരും കെ.സി.എ. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കോര്‍ ഗ്രൂപ്പ് അംഗങ്ങളും ഉള്‍പ്പെട്ട 51 അംഗ സംഘാടകസമിതിയാണ് ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കെ.സി.എ. ആക്ടിങ് പ്രസിഡന്റ് തോമസ് ജോണ്‍, കെ.സി.എ. ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി, ഓണാഘോഷ കമ്മിറ്റി ചെയര്‍മാന്‍ സേവി മാത്തുണ്ണി, കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എബ്രഹാം ജോണ്‍, ടൈറ്റില്‍ സ്‌പോണ്‍സര്‍ ബി.എഫ്.സി. മാര്‍ക്കറ്റിങ് ഹെഡ് അരുണ്‍ വിശ്വനാഥ്, കെ.സി.എ. വിനോദവിഭാഗം സെക്രട്ടറി ജിതിന്‍ ജോസ്, ഓണാഘോഷ കമ്മിറ്റി വൈസ് ചെയര്‍മാന്‍ റിച്ചാര്‍ഡ്, കെ.സി.എ. ചില്‍ഡ്രന്‍സ് വിങ് പ്രസിഡന്റ് സ്റ്റീവ് ബിജോയ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Content Highlights: Kerala Catholic Association Onam celebrations will begin on August 18
Published: 16 Jul 2023, 12:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented