മനാമ: മെയ് 29 മുതൽ 31 വരെ ജുഫൈറിലെ അൽ നാസിർ ക്ലബ്ബിൽ നടന്ന ബിബിഎസ്എഫ് പവർജേഡ് ജൂനിയർ ബഹ്റൈൻ റാങ്കിംഗ് സർക്യൂട്ട് രണ്ടിൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു. ബഹ്റൈൻ ബാഡ്മിന്റൺ ആൻഡ് സ്ക്വാഷ് ഫെഡറേഷൻ (ബിബിഎസ്എഫ്) അനുവാദത്തോടെയുള്ള മത്സരത്തിൽ രാജ്യത്തുടനീളമുള്ള മികച്ച ജൂനിയർ ബാഡ്മിന്റൺ കളിക്കാർ പങ്കെടുത്തിരുന്നു.
മൂന്ന് വിഭാഗങ്ങളിലായി ഇന്ത്യൻ സ്കൂൾ വിദ്യാർഥി അർജുൻ ചാമ്പ്യൻഷിപ്പ് കിരീടങ്ങൾ നേടി. അണ്ടർ 13 സിംഗിൾസ്, അണ്ടർ 13 ഡബിൾസ്, അണ്ടർ 15 ഡബിൾസ് എന്നിവയിൽ ജേതാവായ അർജുൻ അണ്ടർ 15 സിംഗിൾസ് വിഭാഗത്തിൽ റണ്ണർ അപ്പായി. അണ്ടർ 13 ഡബിൾസ് വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ ഏഴാം ക്ലാസിലെ വൈ. രാമയും അണ്ടർ 15 ഡബിൾസിൽ എട്ടാം ക്ലാസിലെ ധീരജ് ശ്യാമും റണ്ണർ അപ്പായി.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ഫിസിക്കൽ എജ്യുക്കേഷൻ മേധാവി ശ്രീധർ ശിവ സാമിയ്യ എന്നിവർ വിജയികളെ അനുമോദിച്ചു.
Published: 02 Jun 2026, 01:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented