
മനാമ: ആറാമത് സ്‌കൂള്‍ ഒളിമ്പിക്സില്‍ മൊത്തം 48 മെഡലുകള്‍ നേടി സ്വകാര്യ സ്‌കൂള്‍ വിഭാഗത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ഇന്ത്യന്‍ സ്‌കൂളിന് 16 സ്വര്‍ണവും 13 വെള്ളിയും 19 വെങ്കലവും ലഭിച്ചു. ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ സംഘടിപ്പിച്ച കായിക മാമാങ്കത്തില്‍ ബഹ്റൈനിലെ 92 സ്‌കൂളുകളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. സമാപന ചടങ്ങില്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.ആര്‍. പളനിസ്വാമിയും ഫിസിക്കല്‍ എജ്യുക്കേഷന്‍ വകുപ്പ് മേധാവി ശ്രീധര്‍ ശിവയും ചേര്‍ന്ന് ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ ഫാരെസ് മുസ്തഫ അല്‍-കുഹേജിയില്‍ നിന്ന് ഓവറോള്‍ ചാമ്പ്യന്‍ സ്‌കൂളിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ ഒളിമ്പിക് കമ്മിറ്റി ഓപ്പറേഷന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഹമ്മദ് മുഹമ്മദ് അബ്ദുള്‍ ഗഫാര്‍, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രതിനിധി, ഒളിമ്പിക് കമ്മിറ്റി ഭാരവാഹികള്‍, വിദ്യാലയങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. നേരത്തെ 2018-ലും സ്‌കൂള്‍ ഒളിമ്പിക്‌സില്‍ 53 മെഡലുകളോടെ ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായിരുന്നു.
അണ്ടര്‍ 19 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ സ്‌കൂള്‍ ആണ്‍കുട്ടികളുടെ എ ടീം ചാമ്പ്യന്മാരായി. മൂന്ന് മത്സരങ്ങളില്‍ നിന്ന് 227 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മുഹമ്മദ് ബേസിലിനെ (11 ക്യു) ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ജുഗല്‍ ജെ.ബി. (11 ജെ), രണ്‍വീര്‍ ചൗധരി (11 ഡി), ആശിഷ് എസ്. ആചാരി (11 ഡി), ആരോണ്‍ സേവ്യര്‍ (11 ഇ), മുഹമ്മദ് ഷഹീന്‍ (8 ഡി), ധൈര്യ ദീപക് (10 എച്ച്), ഇഷാന്‍ മിസ്ത്രി (10 ക്യു), വികാസ് ശക്തിവേല്‍ (10 എസ്), ഡാന്‍ എം. വിനോദ് (9 എം), അങ്കിത് തങ്കി (10 ബി), അയാന്‍ ഖാന്‍ (8 എസ്) എന്നിവരാണ് മറ്റു അംഗങ്ങള്‍.
പെണ്‍കുട്ടികളുടെ വിഭാഗത്തിലും ഇന്ത്യന്‍ സ്‌കൂള്‍ ക്രിക്കറ്റ് ടീം ചാമ്പ്യന്മാരായി. ടീമില്‍ ക്യാപ്റ്റന്‍ പൂര്‍വ്വജ ജഗദീശ (12 ആര്‍), പാര്‍വതി സലീഷ് (6 ബി), അന്വേഷ മൈതി (9 ടി), രുദ്ര കക്കാട് (11 ഡി), മഹെക് റൈയാനി (12 ജെ), ജാന്‍സി ടി.എം (11 ആര്‍), അനുഷ്‌ക അഹീര്‍ (12 കെ), ലിയ ബിജു (11 എഫ്), ഫൈഹ അബ്ദുള്‍ ഹക്കിം (6 ജെ), ദര്‍ശിനി മുത്തുകുമാര്‍ (11 എം), അലിസ ഇമ്രാന്‍ (9 ടി), ഗായത്രി ഉള്ളാട്ടില്‍ (11 ഐ) എന്നിവരാണ് അണിനിരന്നത്.
ക്രിക്കറ്റില്‍ ആണ്‍കുട്ടികളുടെ ബി ടീം റണ്ണേഴ്സ് അപ്പായി. ക്യാപ്റ്റന്‍ ജെറിക് ആല്‍ഡന്‍ (9 എല്‍), മുകേഷ് കൃഷ്ണന്‍ (9 എല്‍), രചിത് റാവല്‍ (10 ക്യു), നിഹാല്‍ ഷെറിന്‍ (9 ടി), കാര്‍ത്തിക് ബിമല്‍ (9 യു), ജീത് സാഗര്‍ (9 പി), സര്‍വേശ്വരന്‍ ബി (9 ജെ), അയാന്‍ മുഹമ്മദ് (9 ജെ), ഗുലാം മുസ്തുഫ (9 എസ്), ലിയാന്‍ഡര്‍ മുയിന്‍ (9 ജെ), അഭിഷേക് ഷൈന്‍ (9 ഇ), ആദേശ് കൊടിയന്‍ (10 എ), ജേസണ്‍ ടെറി ഫിലിപ്പ് (8 ക്യു) എന്നിവരടങ്ങിയതാണ് ടീം.
കരാട്ടെയില്‍ രാജീവന്‍ രാജ്കുമാര്‍ (10), ജോയ്ന പോള്‍ (9 എം) എന്നിവര്‍ ഓരോ വെള്ളി നേടിയപ്പോള്‍ ലുത്വൈഫ കെ.എ (9) രണ്ട് വെങ്കലവും എയ്ഞ്ചല്‍ ആബോ (12) ഒരു വെങ്കലവും നേടി. ബാഡ്മിന്റണില്‍ അലന്‍ തോമസ് (9 ബി) വെങ്കല മെഡല്‍ നേടിയപ്പോള്‍, ബോക്സിംഗില്‍ അബ്ദുല്ല അലി വെള്ളി മെഡല്‍ നേടി. തായ്ക്വോണ്ടോയില്‍ മാനവ് ജോഷി (10 വി) രണ്ട് സ്വര്‍ണവും അഭിജിത്ത് വിജയന്‍ (8 ഡി), അലിസ ഇമ്രാന്‍ (9 ടി) എന്നിവര്‍ ഓരോ സ്വര്‍ണവും നേടി. ശ്രീലക്ഷ്മി (9), ബെഞ്ചമിന്‍ സന്തോഷ് (9 എഫ്), എ. അസീസ് ഫൈസല്‍ (8), ആര്യ അനില്‍ (8), അംന മേലോട്ട് (8) എന്നിവര്‍ വെള്ളി മെഡലും തന്മയ (6), അക്‌സ മേരി (6), ദീപാന്‍ഷി (7), നക്ഷത്ര (8), അന്‍ഷിയ കുഞ്ഞുമോള്‍ (7), ശ്രേയ അനില്‍ (7), നെദാല്‍ ഹമീദ് (9), സായ് സാന്ത്വാന (7),ആനന്ദിത (9), മഹെക് റൈയാനി (12 ജെ), അനുഷ്‌ക അഹീര്‍ (12 കെ) എന്നിവര്‍ വെങ്കലവും നേടി.
അത്ലറ്റിക്സ് - ആണ്‍കുട്ടികളുടെ മത്സര ഫലങ്ങള്‍
1. ശിവനന്ദ് പ്രജിത്ത് (12) : 4ഃ100 മീറ്റര്‍ റിലേ സ്വര്‍ണം, മെഡ്ലി റിലേ സ്വര്‍ണം.
2. ഷാന്‍ ഹസന്‍ (10ജെ): 400 മീറ്റര്‍ സ്വര്‍ണം, 200 മീറ്റര്‍ വെങ്കലം, മെഡ്ലി റിലേ സ്വര്‍ണം.
3. രണ്‍വീര്‍ ചൗധരി (11 ഐ): 800 മീറ്റര്‍ സ്വര്‍ണം, 1500 മീറ്റര്‍ വെങ്കലം.
4. ആസിഫ് ഇസ്ഹാഖ് (12): 1500 മീറ്റര്‍ സ്വര്‍ണം.
5. ലുവൈദില്‍ കെഎ (11കെ):110 മീറ്റര്‍ ഹര്‍ഡില്‍സ് സ്വര്‍ണം.
6. മുഹമ്മദ് ആഷിക് (10): 3000 മീറ്റര്‍ വെള്ളി.
7. അജന്‍ദേവ അനീഷ് (10ഢ): 4ഃ100 മീറ്റര്‍ റിലേ സ്വര്‍ണം.
8. ഗോവിന്ദ് കൃഷ്ണ (10 ടി) : 4ഃ100 മീറ്റര്‍ റിലേ സ്വര്‍ണം.
9. അബ്ദുള്‍ അസീസ് (11):110 മീറ്റര്‍ ഹര്‍ഡില്‍സ് വെങ്കലം.
10. അഹമ്മദ് ഫയാസ് (11): ലോങ് ജംപ് വെങ്കലം.
11. സായൂജ് ടി.കെ (11ജെ): 4ഃ100 മീറ്റര്‍ റിലേ സ്വര്‍ണം.
12. ആരോണ്‍ വിജു (12ജെ): 400 മീറ്റര്‍ വെള്ളി, മെഡ്ലി റിലേ സ്വര്‍ണം.
13. ജോഷ് മാത്യു(9എന്‍): മെഡ്ലി റിലേ സ്വര്‍ണം.
അത്ലറ്റിക്‌സ്- പെണ്‍കുട്ടികളുടെ മത്സര ഫലങ്ങള്‍
1. ഐറിന്‍ ബിനോ(11 സി): 100 മീറ്റര്‍ സ്വര്‍ണം, 200 മീറ്റര്‍ വെള്ളി, 4ഃ100 മീറ്റര്‍ റിലേ സ്വര്‍ണം, മെഡ്ലി റിലേ സ്വര്‍ണം.
2. ആഗ്‌നസ് ചാക്കോ (11 എ): 400 മീറ്റര്‍ സ്വര്‍ണം, 4ഃ100 മീറ്റര്‍ റിലേ സ്വര്‍ണം, മെഡ്ലി റിലേ സ്വര്‍ണം.
3. ജാന്‍സി ടിഎം(11ആര്‍): 400 മീറ്റര്‍ വെള്ളി, 4ഃ100 മീറ്റര്‍ റിലേ സ്വര്‍ണം, മെഡ്ലി റിലേ സ്വര്‍ണം.
4. ആകാന്‍ക്ഷ ഷാജി (12 പി): മെഡ്ലി റിലേ സ്വര്‍ണം.
5. അഭിഷ സത്യന്‍(10ഇ): 4ഃ100 മീറ്റര്‍ റിലേ സ്വര്‍ണം.
ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യന്‍, സ്‌പോര്‍ട്‌സ് ചുമതലയുള്ള വൈസ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഫൈസല്‍, ഭരണസമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി.ആര്‍. പളനിസ്വാമി എന്നിവര്‍ വിദ്യാര്‍ത്ഥികളെയും വകുപ്പ് മേധാവി ശ്രീധര്‍ ശിവയെയും എല്ലാ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകരേയും അഭിനന്ദിച്ചു.
Content Highlights: Indian school becomes overall champion in school olympics
Published: 15 Oct 2024, 11:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented