മനാമ:ബഹ്റൈനിലെ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് ബഹ്റൈൻ തൊഴിലാളി ദിനം ആചരിച്ചു. ആചരണത്തിന്റെ ഭാഗമായി ബഹ്റൈന്റെ വിവിധ ഏരിയകളിലായി 250 തൊഴിലാളികൾക്ക് ഭക്ഷണം എത്തിച്ചു നൽകി. തുച്ഛ വേതനക്കാരായ ശുചീകരണ തൊഴിലാളികൾ, ശമ്പള കുടിശ്ശിക നേരിടുന്ന കെട്ടിട നിർമ്മാണ മേഖലയിലെ തൊഴിലാളികൾ എന്നിവർക്കാണ് പ്രധാനമായും ഭക്ഷണമെത്തിച്ചു നൽകിയത്. എക്കർ, മാമീർ, സെഗയ്യ, കമ്മീസ് എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ ഭക്ഷണം നൽകി. ജോഷി നെടുവേലിൽ, ഗിരീഷ് കുമാർ, ഷാജി എളമ്പിലായി, മുജീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി. സഹകരിച്ച എല്ലാവരോടും ഹോപ്പിന്റെ ഭാരവാഹികൾ നന്ദി അറിയിച്ചു.
Content Highlights: Hope Bahrain delivers food on may Day
Published: 02 May 2024, 10:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented