മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഇന്ത്യയെ അറിയുവാനും ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രം കുട്ടികൾക്ക് പകർന്നു നൽകുവാനുമായി വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം സൊസൈറ്റി അങ്കണത്തിൽ വിപുലമായ രീതിയിലാണ് ആഘോഷം സംഘടിപ്പിച്ചത്. ദേശഭക്തിഗാനങ്ങൾ, സംവാദം, പ്രശ്നോത്തരി, പ്രച്ഛന്നവേഷ പ്രദർശനം എന്നിവ ചടങ്ങുകൾക്ക് മാറ്റുകൂട്ടി.
വനിതാ വിഭാഗം പ്രസിഡൻര് ശ്രീജയ് ബിനോ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന കുടുംബാംഗം അനിൽ. പി റിപ്പബ്ലിക് ദിന സന്ദേശം നൽകി. കോർഡിനേറ്റർമാരായ ദേവദത്തൻ, രജീഷ് പട്ടാഴി എന്നിവർ നിയന്ത്രിച്ച ചടങ്ങിൽ, സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ എന്നിവർ ആശംസ അറിയിച്ചു. ആശ ശിവകുമാർ സ്വാഗതവും വിദ്യ രാജേഷ് നന്ദിയും പറഞ്ഞു. രാജ്കൃഷ്ണനായിരുന്നു ചടങ്ങിന്റെ അവതാരകൻ.
Content Highlights: Gurudeva Social Society Commemorates India's 77th Republic Day with Vibrant Celebration
Published: 03 Feb 2026, 02:17 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented