മനാമ: ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇസ്താംബുൾ, ഏഥൻസ്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് താൽക്കാലിക സർവീസുകൾ വ്യാപിപ്പിച്ച് ഗൾഫ് എയർ. ബഹ്റൈന്റെയും മേഖലയിലെ ചില രാജ്യങ്ങളുടെയും വ്യോമാതിർത്തി താൽക്കാലികമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് ഉപകാരപ്രദമാകുംവിധത്തിലാണ് സർവീസുകൾ. ദമ്മാമിൽ നിന്ന് നിലവിൽ ലണ്ടൻ ഹീത്രോ, മുംബൈ, നെയ്റോബി, കെയ്റോ, ചെന്നൈ, ബാങ്കോക്ക്, കാസബ്ലാങ്ക, മനില, പാരീസ്, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലേക്ക് ഗൾഫ് എയറിന്റെ താൽക്കാലിക സർവീസുകളുണ്ട്.

To advertise here,

യാത്രക്കാർക്ക് ബഹ്റൈൻ രാജ്യത്തിനും കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിൽ റോഡ് വഴിയുള്ള യാത്രാസൗകര്യം ഗൾഫ് എയർ നൽകും. ബഹ്റൈനിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് മാത്രമായി ഗൾഫ് എയർ സൗദി അറേബ്യ ട്രാൻസിറ്റ് വിസ സഹായവും നൽകുന്നു. സൗദി അറേബ്യ അവസാന ലക്ഷ്യസ്ഥാനമായ യാത്രക്കാർക്ക് സ്വതന്ത്രമായി ക്രമീകരിച്ച സാധുവായ വിസ ഉണ്ടായിരിക്കണം.