മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ കഴിഞ്ഞ രണ്ട് മാസമായി നടന്നു വന്ന 'ദേവ്ജി-ബി.കെ.എസ് ജി.സി.സി കലോത്സവം 2026'- ന്റെ കലാതിലകമായി ഗായത്രി സുധീറിനേയും കലാപ്രതിഭയായി സംവൃത് സതീഷിനേയും ബാലതിലകമായി നെഹാൽ നിബിനേയും തിരഞ്ഞെടുത്തു.

To advertise here,

മറ്റ് സ്ഥാനങ്ങൾ നേടിയവർ: ഗ്രൂപ്പ് 1 ചാമ്പ്യൻ അയ്ദ ഷാനിൽ, ഗ്രൂപ്പ് 3 ചാമ്പ്യൻ ആരാധ്യ ജിജേഷ്, ഗ്രൂപ്പ് 4 ചാമ്പ്യൻ പുണ്യ ഷാജി,ഗ്രൂപ്പ് 5 ചാമ്പ്യൻ ശൗര്യ ശ്രീജിത്, നാട്യ രത്‌ന: നക്ഷത്ര രാജ്, സംഗീത രത്‌ന: ഏഡൻ ഷിബു ജോൺ, സാഹിത്യ രത്‌ന: പ്രിയംവദ എൻ.എസ്., കലാ രത്‌ന: ഓയിന്ദ്രില ദേയ്, ഗ്രൂപ്പ് 2 സ്‌പെഷ്യൽ ചാമ്പ്യൻ: നിഹാര മിലൻ ഗ്രൂപ്പ് 3 സ്‌പെഷ്യൽ ചാമ്പ്യൻ: അദ്വിക് കൃഷ്ണ, ഗ്രൂപ്പ് 5 സ്‌പെഷ്യൽ ചാമ്പ്യൻ: വൈഗ പ്രശാന്ത്, സ്‌പെഷ്യൽ ജി.സി.സി. സീനിയർ ചാമ്പ്യൻഷിപ്പ്: ഐറിസ് എൽമ ലിജു എന്നിവരാണ്.

ജൂൺ 5-ന് വൈകുന്നേരം 6 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന സമ്മാനദാന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികളും അവാർഡുകളും വിതരണം ചെയ്യും. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും . ദേവ്ജി ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ജയദീപ് ഭരത്ജി വിശിഷ്ടാതിഥിയായിരിക്കും .