മനാമ: മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു. സത്യത്തിന്റെയും അഹിംസയുടെയും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടി.
പ്രസിഡന്റ് ബാബു കുഞ്ഞുരാമൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാൻ അബ്രഹാം ജോൺ മുഖ്യപ്രഭാഷണം നടത്തി. 'വർത്തമാനകാല സാഹചര്യത്തിൽ മഹാത്മാഗാന്ധിയുടെ ആശയങ്ങളുടെ പ്രസക്തി' എന്ന വിഷയത്തിൽ സംസാരിച്ച അദ്ദേഹം, സമൂഹത്തിൽ സമാധാനം, സഹിഷ്ണുത, ഐക്യം, അഹിംസ, സാമൂഹിക ഉത്തരവാദിത്വം എന്നിവ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.
പ്രോഗ്രാം കൺവീനർ എബി തോമസ് സ്വാഗത പ്രസംഗം നടത്തി. മുൻ പ്രസിഡന്റ് അനിൽ തിരുവല്ല, അജിത് കണ്ണൂർ, വിനോദ് കണ്ണൂർ, മുജീബ് റഹ്‌മാൻ, അജി പി. ജോയ്, എബ്രഹാം മാത്യു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വിവിധ പരിപാടികൾക്ക് ശേഷം വിപുലമായ സമാപന സമ്മേളനം സംഘടിപ്പിക്കാനും തീരുമാനമായി. രാഷ്ട്രീയ- സാമൂഹിക രംഗത്തെ പ്രമുഖരും പൊതുപ്രവർത്തകരും വിവിധ സംഘടനാ പ്രതിനിധികളും സമാപന പരിപാടിയിൽ പങ്കെടുക്കും. സമാപന പരിപാടിയുടെ സംഘാടക സമിതി ചെയർമാനായി കൃഷ്ണകുമാറിനെ തിരഞ്ഞെടുത്തു. എബി തോമസിനെയും അനിൽ തിരുവല്ലയെയും ജനറൽ കൺവീനർമാരായും, അജിത് കണ്ണൂരിനെ പബ്ലിസിറ്റി കൺവീനറായും ചുമതലപ്പെടുത്തി. മഹാത്മാഗാന്ധിയുടെ ആശയങ്ങളും സന്ദേശങ്ങളും പുതുതലമുറയിലേക്ക് എത്തിക്കുന്നതിനും സമൂഹത്തിൽ ഐക്യം, സമാധാനം, സഹിഷ്ണുത, അഹിംസ തുടങ്ങിയ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി കൂടുതൽ ജനപങ്കാളിത്തത്തോടെ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
Content Highlights: Mahatma Gandhi Cultural Forum celebrated Gandhi Jayanti highlighting messages of truth, non-violence, and tolerance.
Published: 06 Oct 2026, 12:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented