മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്റൈന്‍ ചാപ്റ്റര്‍ കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അറുപതോളം പേര്‍ പ്ലേറ്റ്‌ലെറ്റ്‌സ് ഉള്‍പ്പെടെ രക്തം നല്‍കി. കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്ക് ഇന്‍ചാര്‍ജ് ജഹാന്‍ ഷൗക്കത്ത് അല്‍ ബലൂച്ചി ബിഡികെയുടെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകന്‍ ഇടത്തോടി ഭാസ്‌കരന്‍ ക്യാമ്പ് സന്ദര്‍ശിച്ചു. 

To advertise here,

ബിഡികെ ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് റോജിജോണ്‍, ജനറല്‍ സെക്രട്ടറി ജിബിന്‍ജോയ്, ട്രഷറര്‍ സാബു അഗസ്റ്റിന്‍, ജോയിന്റ് സെക്രട്ടറി ധന്യ വിനയന്‍, വൈസ് പ്രസിഡന്റ് രമ്യ ഗിരീഷ്, ക്യാമ്പ് കോര്‍ഡിനേറ്റര്‍ നിതിന്‍ ശ്രീനിവാസ്, രേഷ്മ ഗിരീഷ,് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഗിരീഷ് പിള്ള, അസീസ് പള്ളം, സെന്തില്‍, ടിജെ ഗിരീഷ്, പ്രവീഷ് പ്രസന്നന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.