മനാമ: ഡോ. പി. വി.ചെറിയാന്റെ സ്മരണാർത്ഥം കാൻസർ കെയർ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 5 വെള്ളിയാഴ്ച ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നാട്ടിൽ നിന്നും പ്രമുഖ കാൻസർ രോഗ വിദഗ്ധനായ ഡോ.വി.പി.ഗംഗാധരൻ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുകയും ബോധവൽക്കരണ ക്ലാസ് എടുക്കുകയും ചെയ്യും. കൂടാതെ ബഹ്റൈനിലെ പൊതു സ്വകാര്യ മേഖലകളിലെ പ്രമുഖ ഡോക്ടർമാരും ക്യാമ്പിൽ പങ്കെടുക്കും.

To advertise here,

പ്രസ്തുത മെഗാ മെഡിക്കൽ ക്യാമ്പിന്റെ ലോഗോ ഡോ. പി. വി. ചെറിയാന്റെ മകൻ നിദീപ് ചെറിയാൻ, മകൾ നികിത ചെറിയാൻ, മരുമകൻ വിപുൽ എന്നിവർ പ്രകാശനം ചെയ്തു. കെ. സി. എയിൽ നടന്ന ചടങ്ങിൽ കെ. സി. എ ജോയിന്റ് സെക്രട്ടറി ജിൻസ്, കാൻസർ കെയർ ഗ്രൂപ്പ് അഡ്വൈസർ ഡോ. ഇക്ബാൽ, ചീഫ് കോർഡിനേറ്റർ കെ. ടി. സലിം, കോർഡിനേറ്റർമാരായ കോശി സാമുവൽ, ജോർജ് മാത്യു, അബ്ദുൽ സഹീർ ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവർത്തകർ, കാൻസർ കെയർ ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ഗ്രൂപ്പ് അംഗം ഡാനിയൽ ആണ് ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഏവരുടെയും സഹകരണം ഡോ. പി. വി. ചെറിയാൻ മെമ്മോറിയൽ മെഗാ മെഡിക്കൽ ക്യാമ്പ്‌ന് ഉണ്ടായിരിക്കണമെന്നും, വിവിധ ഡിപ്പാർട്‌മെന്റിലെ ഡോക്ടർമാരുടെ സേവനത്തിനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും, അതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുള്ള വിശദവിവരങ്ങൾ ഉടനെ പ്രസിദ്ധപ്പെടുത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.