മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) സ്ഥാപകൻ വിനോദ് ഭാസ്‌കറിന്റെ സ്മരണാർഥം ബിഡികെ ബഹ്റൈൻ ചാപ്റ്റർ ഏർപ്പെടുത്തിയ അവാർഡ് പ്രമുഖ സാമൂഹിക പ്രവർത്തകയും ആതുര ചികിത്സാ രംഗത്തെ വിദഗ്ധയുമായ ഡോ.അമർജിത്ത് കൗർ സന്ധുവിന്. ജൂലൈ 17 വെള്ളിയാഴ്ച വൈകീട്ട് ബിഡികെ ബഹ്റൈനും കിംസ് ഹെൽത്ത് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്കൽ പ്രോഗ്രാമിൽ അവാർഡ് ഡോ.സന്ധുവിന് കൈമാറും.
ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട്് പി.വി.രാധാകൃഷ്ണപിള്ള മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ ആരോഗ്യരംഗെത്തയും സാമൂഹിക മേഖലയിലേയും പ്രമുഖ വ്യക്തികൾ പങ്കെടുക്കും. അന്നേ ദിവസം ലൈഫ് സ്‌റ്റൈൽ ഡിസീസ് വിഷയത്തിൽ കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ഇന്റെർണൽ മെഡിസിൻ ഡോ.ശ്യാം ശരത്തിന്റെ ബോധവൽക്കരണ ക്ലാസ് ഉണ്ടായിരിക്കും. തുടർന്ന് ഡോക്ടറുമായി സംവദിക്കാനുള്ള അവസരവുമുണ്ടാകും.
ബിഡികെ അംഗങ്ങൾ, സാമൂഹിക സംഘടന പ്രതിനിധികൾ, ബ്ലഡ് ഡൊണേഷൻ രംഗത്ത് തല്പരരായവർ എന്നിവരെ ഉംഅൽ ഹസ്സം കിംസ് ഹെൽത്ത് ഹോസ്പിറ്റലിലേക്ക് സ്വാഗതം ചെയ്യുന്നതായി ബിഡികെ ബഹ്റൈൻ എകസിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33750999, 39125828, 35115998 എന്നീ നമ്പറുകളിൽ ബന്ധെപ്പടാം.
Content Highlights: Dr. Amarjit Kaur Sandhu selected for the Vinod Bhaskar Award by BDK Bahrain., Award ceremony scheduled for Friday, July 17 at KIMS Health Hospital., Features a lifestyle disease awareness session by Dr. Shyam Sarath., Public invitation for blood donation enthusiasts and community members.
Published: 03 Jul 2026, 01:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented