മസ്‌കറ്റ്: ഒമാനിലെ സോഹാര്‍ കോര്‍ണീഷ് മലയാളി അസോസിയേഷന്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. റമദാന്‍ മാസത്തില്‍ ആശുപത്രികളില്‍ ആവശ്യത്തിന് രക്തം ലഭിക്കാതെ വരുന്ന സാഹചര്യത്തിലായിരുന്നു ക്യാമ്പ് നടത്തി രക്തം ശേഖരിച്ചത്. സൊഹാര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് നടന്ന ക്യാമ്പില്‍ നിരവധി പേര്‍ രക്തം ദാനം നല്‍കാന്‍ എത്തി. ഷഫീഖ്, ജയന്‍ എടപ്പറ്റ, ലിഗേഷ്, ഹാഷിഫ്, ജാസ്മിന്‍, ലിന്റു, പ്രിയ എന്നിവര്‍ രക്തദാന ക്യാമ്പിന് നേതൃത്വം നല്‍കി.

To advertise here,