മസ്‌കറ്റ്: പ്രചോദന മലയാളി സമാജം മസ്‌കറ്റ് ബൗഷര്‍ ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ മുതല്‍ നടന്ന ക്യാമ്പില്‍ ഏകദേശം അമ്പതോളം പേര്‍ പങ്കെടുത്തു. സംഘടനയുടെ രക്ഷാധികാരി സദാനന്ദന്‍ എടപ്പാള്‍, പ്രസിഡന്റ് അപര്‍ണ്ണ വിജയന്‍, സെക്രട്ടറി നിഷാ പ്രഭാകരന്‍, കോര്‍ഡിനേറ്റര്‍മാരായ സുമേഷ്, സജേഷ്, ലിജോ, അലക്‌സ് എന്നിവര്‍ നേതൃത്വം നല്‍കിയ ക്യാമ്പില്‍ മറ്റു ഭാരവാഹികളും നിര്‍വാഹക സമിതി അംഗങ്ങളും മുഖ്യപങ്ക് വഹിച്ചു. രക്തദാനം, പ്ലാസ്മ ദാനം എന്നിവ നടത്തിയവര്‍ക്കും, അത് പോലെ ക്യാമ്പിലേക്ക് വേണ്ട ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്ത ടെലി റസ്റ്റോറന്റ്, ഈറ്റ് ഔട്ട് റസ്റ്റോറന്റ് (ഗാല) നിസാര്‍ക്കാസ് അടുക്കള (ഗുബ്രാ) എന്നിവര്‍ക്ക് സംഘടനയുടെ പ്രത്യേകം നന്ദി അറിയിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

To advertise here,