മനാമ: ഹിജ്‌റ 1447- ലെ റംസാൻ ആദ്യ ദിവസമായിരിക്കും ഫെബ്രുവരി 18 ബുധനാഴ്ചയെന്ന് ബഹ്റൈൻ രാജ്യത്തിന്റെ ചന്ദ്രക്കല സമിതി പ്രഖ്യാപിച്ചു. റംസാൻ ആരംഭം നിർണയിക്കുന്നത് പുതിയ മാസപ്പിറ കാണുന്നതിലൂടെയോ അല്ലെങ്കിൽ ശഅ്ബാൻ മാസം പൂർത്തിയാക്കുന്നതിലൂടെയോ ആണ്. ബഹ്റൈൻ കലണ്ടറും മറ്റ് അംഗീകൃത കലണ്ടറുകളും അനുസരിച്ച്, ജനുവരി 20 ചൊവ്വാഴ്ച ശഅ്ബാൻ 1447 ആരംഭിച്ചതിനാൽ, ഫെബ്രുവരി 17 ചൊവ്വാഴ്ച വൈകുന്നേരം സുപ്രീംകൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സിൽ കമ്മിറ്റി യോഗം ചേർന്നു. സൗദി അറേബ്യയിൽ മാസപ്പിറ സ്ഥിരീകരിച്ചതായി കമ്മിറ്റി ചൂണ്ടിക്കാട്ടി. അതനുസരിച്ച്, ഫെബ്രുവരി 18 ബുധനാഴ്ച, ഹിജ്‌റ 1447-ലെ റംസാൻ ഒന്നായി പ്രഖ്യാപിച്ചു.

To advertise here,

രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും, രാജകുടുംബാംഗങ്ങൾ, ബഹ്റൈൻ ജനത, അറബ്, ഇസ്ലാമിക രാജ്യങ്ങൾ എന്നിവർക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. വിശുദ്ധ റംസാൻ മാസത്തോടനുബന്ധിച്ച് ഗൾഫ്, അറബ്, ഇസ്ലാമിക നേതാക്കൾക്ക് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ആശംസകൾ നേർന്നു. അവരുടെ രാജ്യങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ആശംസിച്ചു.

വിശുദ്ധ റംസാൻ മാസത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയിൽനിന്ന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക് അഭിനന്ദന സന്ദേശം ലഭിച്ചു. ബഹ്റൈൻ രാജ്യത്തിനും ജനങ്ങൾക്കും അറബ്- ഇസ്ലാമിക രാഷ്ട്രങ്ങൾക്കും ആശംസകൾ നേർന്നുകൊണ്ട് കിരീടാവകാശി, രാജാവിന് അഭിനന്ദനങ്ങളും ആശംസകളും നേർന്നു. മറുപടിയായി, കിരീടാവകാശിയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് രാജാവ് കേബിൾ അയച്ചു.

രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും