മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന കെസിഎ-ബിഎഫ്സി ഇന്ത്യൻ ടാലന്റ് സ്‌കാൻ 2026-ന്റെ ഔപചാരിക ഉദ്ഘാടനവും പതാക ഉയർത്തൽ ചടങ്ങും കെസിഎയിൽ നടന്നു. മുഖ്യാതിഥി ഡോ. രാജു നാരായണസ്വാമി ഐഎഎസ് ഇന്ത്യൻ ടാലന്റ് സ്‌കാൻ പതാക ഉയർത്തി പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. കെസിഎ പ്രസിഡന്റ് ജെയിംസ് ജോൺ, ഇന്ത്യൻ ടാലന്റ് സ്‌കാൻ 2026 ചെയർമാൻ ലിയോ ജോസഫ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ടൈറ്റിൽ സ്‌പോൺസറായ ബിഎഫ്സിയുടെ മാർക്കറ്റിംഗ് മാനേജർ, മറ്റു സ്‌പോൺസർമാരായ ഗാലക്‌സി അറേബ്യ സിഇഒ ബെന്നി സക്കറിയ, ആർപി കൺസ്ട്രക്ഷൻ സിഇഒ പി. വി. തോമസ് എന്നിവരും പങ്കെടുത്തു. കെസിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, മുതിർന്ന അംഗങ്ങൾ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ പരമ്പരാഗത നിലവിളക്ക് തെളിയിക്കൽ ചടങ്ങും നടന്നു. ബഹ്റൈനിലെ കുട്ടികൾക്കും യുവപ്രതിഭകൾക്കും സംഗീതം, നൃത്തം, ചിത്രകല, സാഹിത്യം, പൊതുവിജ്ഞാനം തുടങ്ങി വിവിധ മേഖലകളിൽ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന വാർഷിക മത്സരവേദിയാണ് ഇന്ത്യൻ ടാലന്റ് സ്‌കാൻ.
മത്സരാർത്ഥികളുടെ പ്രാഥമിക പട്ടിക വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും. ആവശ്യമായ പരിശോധനകൾക്കുശേഷം അന്തിമ പട്ടികയും പുറത്തിറക്കും. മത്സരങ്ങളുടെ വിശദമായ സമയക്രമം ഒക്ടോബർ 17-ന് പ്രസിദ്ധീകരിക്കും.മത്സരങ്ങൾ ഒക്ടോബർ 20-ന് ആരംഭിച്ച് ഡിസംബർ ആദ്യവാരത്തിൽ സമാപിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. മത്സരക്രമം, ഫലങ്ങൾ, അറിയിപ്പുകൾ, മത്സരാർത്ഥികളുടെ വിവരങ്ങൾ, മറ്റു പ്രധാന അപ്‌ഡേറ്റുകൾ എന്നിവ പൊതുജനങ്ങൾക്കും രജിസ്റ്റർ ചെയ്ത മത്സരാർത്ഥികൾക്കും എളുപ്പത്തിൽ അറിയുന്നതിനായി പ്രത്യേക ഇന്ത്യൻ ടാലന്റ് സ്‌കാൻ ഓൺലൈൻ പോർട്ടലും ഒരുക്കിയിട്ടുണ്ട്.
മുഖ്യാതിഥിക്കും സ്‌പോൺസർമാർക്കും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും സംഘാടകർക്കും രക്ഷിതാക്കൾക്കും മത്സരാർത്ഥികൾക്കും നൽകിയ പിന്തുണയ്ക്ക് കെസിഎ പ്രസിഡന്റ് ജെയിംസ് ജോണും ടാലന്റ് സ്‌കാൻ ചെയർമാൻ ലിയോ ജോസഫും നന്ദി അറിയിച്ചു.
Content Highlights: bahrain news
Published: 13 Oct 2026, 01:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented