മനാമ: ബഹ്റൈൻ ഹോക്കി അസോസിയേഷൻ സംഘടിപ്പിച്ച ഇന്റർ-സ്‌കൂൾ 'ഫൈവ് -എ-സൈഡ്' ഹോക്കി ടൂർണമെന്റിൽ ഇന്ത്യൻ സ്‌കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു. പെൺകുട്ടികളുടെ ടീം മൂന്നാം സ്ഥാനവും സി.വി രാമൻ ഹൗസ് ആൺകുട്ടികളുടെ ടീം നാലാം സ്ഥാനവും നേടി. ടൂർണമെന്റിൽ ഇന്ത്യൻ സ്‌കൂളിൽ നിന്ന് അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

To advertise here,

മികച്ച ആവേശവും അർപ്പണബോധവും ടീം വർക്കും പ്രശംസനീയമായ കായിക മനോഭാവവും അവർ പ്രകടിപ്പിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ അഞ്ച് ടീമുകളും ആൺകുട്ടികളുടെ വിഭാഗത്തിൽ ഒമ്പത് ടീമുകളും മാറ്റുരച്ച ഈ മത്സരം, യുവ കായികതാരങ്ങൾക്ക് തങ്ങളുടെ ഹോക്കി കഴിവുകളും മത്സരവീര്യവും പ്രകടിപ്പിക്കാനുള്ള മികച്ച വേദിയായി മാറി. മികച്ച പ്രകടനം കാഴ്ചവെച്ച ഇരു ടീമുകളെയും ഹോക്കി പരിശീലകനും ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവിയുമായ ശ്രീധർ ശിവയെയും സ്‌കൂൾ അധികൃതർ അഭിനന്ദിച്ചു