മനാമ: മെയ് ദിനത്തോടനുബന്ധിച്ചു ബഹ്‌റൈന്‍ നവകേരള സല്‍മാബാദിലുള്ള സൊഹാല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ മെയ് ദിനാചരണം
നടത്തി. ലോക കേരള സഭാംഗവും കോ ഓര്‍ഡിനേഷന്‍ സെക്രട്ടറിയുമായ ഷാജി മൂതല ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍.കെ.ജയൻ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ കെ. ടി. നൗഷാദ് മെയ്ദിന സന്ദേശം നൽകി.

To advertise here,

അക്കോമഡേഷനില്‍ വച്ച് വിവിധ കലാ കായിക വിനോദ വിജ്ഞാന പരിപാടികള്‍, ആരോഗ്യ പരിപാലന ക്ലാസ്, നോര്‍ക്ക ക്ഷേമനിധി അവബോധനം എന്നിവ നടത്തി. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് എക്സിക്യുട്ടീവ് അംഗങ്ങള്‍ സമ്മാനദാനം നടത്തി. സ്നേഹ വിരുന്നോടു കൂടി പരിപാടികള്‍ അവസാനിച്ച പരാപാടിക്ക് ആശംസകള്‍ നേര്‍ന്ന് ജനറല്‍ സെക്രട്ടറി എ.കെ.സുഹൈല്‍, കോ ഓര്‍ഡിനേഷന്‍ അസി.സെക്രട്ടറി ജേക്കബ് മാത്യു, കോ ഓര്‍ഡിനേഷന്‍ അംഗം എസ്.വി.ബഷീര്‍ എന്നിവര്‍ സംസാരിച്ചു.രാമത്ത് ഹരിദാസ്, വിശാല്‍ നെടുങ്ങാട്ടില്‍  ബിജു വര്‍ഗീസ്, വിജയന്‍ ഒലിയില്‍, അജിത് ഖാന്‍, ചെറിയാന്‍ എന്നിവര്‍ നേതൃത്വം നൽകി. എക്സിക്യുട്ടീവ് അംഗം രാജ് കൃഷ്ണ സ്വാഗതവും വൈസ് പ്രസിഡന്റ് സുനില്‍ ദാസ് നന്ദിയും പറഞ്ഞു.