മനാമ: ബഹ്റൈൻ മീഡിയ സിറ്റിയുടെ ഓണാഘോഷമായ ശ്രാവണ മഹോത്സവം 2026 ന്റെ ഗ്രാൻഡ് ഫിനാലെയും കേരളപ്പിറവി ദിനാഘോഷവും ഹാപ്പി സൺഡേയും ബി.എം.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പരിപാടിയിൽ നോർത്തേൺ ഗവർണറേറ്റിലെ ഹെഡ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ഡെവലപ്‌മെൻറ് ഇസാം ഇസ അൽഖയാത്ത് മുഖ്യാതിഥിയായിരുന്നു.

To advertise here,

വിശിഷ്ടാതിഥിയായി ബഹ്റൈൻ റേഡിയോ ഡയറക്ടറും പ്രമുഖ ബിസിനസ്‌കാരനുമായ മുഹമ്മദ് അൽ ജാബർ, ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ശ്രാവണ മഹോത്സവം 2026 ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ കരുവന്നൂർ, ജനറൽ കൺവീനർ ബിജു കൂരോപ്പട, ഓണസദ്യ കമ്മറ്റി ജനറൽ കൺവീനർ ഇവി രാജീവൻ, ചീഫ് കോഡിനേറ്റർ സുനീഷ് എം എസ്, ബിഎംസി എക്‌സിക്യൂട്ടീവ് മാനേജർ ജെമി ജോൺ എന്നിവരും പങ്കെടുത്തു.

ഇസാം ഇസാ അൽ ഖയാത്ത് , ഇവി രാജീവൻ, ഷാജഹാൻ കരുവന്നൂർ എന്നിവർ പ്രസംഗിച്ചു. കേരളത്തിന്‍റെ എഴുപതാമത് പിറന്നാൾ കേക്കുമുറിച്ച് ആഘോഷിച്ചു. ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ ഒട്ടേറെ പേരും ബിഎംസി കുടുംബാംഗങ്ങളും പങ്കെടുത്തു.