മനാമ: മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ ബഹ്‌റൈനി സ്ത്രീകൾ പങ്കാളികളായതിന്റെ നൂറാം വാർഷികം മനാമ മുനിസിപ്പാലിറ്റി കെട്ടിടത്തിൽ ആഘോഷിച്ചു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലായിരുന്നു ചടങ്ങ്.
സ്ത്രീ ശാക്തീകരണത്തിലും ദേശീയ വികസനത്തിലും രാജ്യത്തിനുള്ള ചരിത്രപരമായ പ്രതിബദ്ധത പ്രിൻസ് സൽമാൻ വ്യക്തമാക്കി. ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളിലൂടെ സുപ്രധാന തീരുമാനങ്ങളെടുക്കുന്ന സ്ഥാനങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യം ശക്തിപ്പെടുത്താൻ സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജാവിന്റെ പത്‌നിയും സുപ്രീം കൗൺസിൽ ഫോർ വിമൻ പ്രസിഡന്റുമായ പ്രിൻസസ് സബീക്ക ബിന്ത് ഇബ്രാഹിം അൽ ഖലീഫ സ്ത്രീകളുടെ പുരോഗതിക്കായി നൽകുന്ന പിന്തുണയെയും കിരീടാവകാശി പ്രശംസിച്ചു. മുനിസിപ്പൽ കൗൺസിലുകളിലെ പ്രവർത്തനങ്ങളിലൂടെ പൊതുനന്മയ്ക്കായി ബഹ്‌റൈനി സ്ത്രീകൾ നൽകിയ സംഭാവനകൾ എടുത്തുപറഞ്ഞ അദ്ദേഹം, ഈ ആഘോഷം രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് കൂട്ടിച്ചേർത്തു.
ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ, ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ, പ്രൈം മിനിസ്റ്റേഴ്‌സ് കോർട്ട് മന്ത്രി ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ധനകാര്യ, ദേശീയ സമ്പദ്വ്യവസ്ഥാ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Content Highlights: Centenary celebration of Bahraini women's participation in municipal elections held in Manama., Event held under the patronage of Crown Prince and Prime Minister Prince Salman bin Hamad Al Khalifa., Recognition of women's role in national development and decision-making roles., Praise for Princess Sabeeka bint Ibrahim Al Khalifa's support for women's progress.
Published: 10 Nov 2026, 12:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented