മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്ക് വേണ്ടി പ്രൈം മിനിസ്റ്റേഴ്‌സ് കോർട്ട് മന്ത്രി ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ കുടുംബങ്ങളെ സന്ദർശിച്ചു.

To advertise here,

രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ദീർഘവീക്ഷണങ്ങൾ ബഹ്റൈനെ മതപരമായ സഹിഷ്ണുതയുടെയും സാംസ്‌കാരിക ബഹുമാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും മാതൃകയായി ശക്തിപ്പെടുത്തിയെന്ന് ശൈഖ് ഈസ ചൂണ്ടിക്കാട്ടി. വിവിധ സംസ്‌കാരങ്ങൾ സംഗമിക്കുന്ന ഒരിടമായും സഹവർത്തിത്വത്തിന്റെ കേന്ദ്രമായും മാറ്റിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ സന്ദർശന വേളയിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ആശംസകൾ അദ്ദേഹം കൈമാറി. രാജ്യത്തിന്റെ സജീവമായ സമൂഹത്തിന് ഈ കുടുംബങ്ങൾ നൽകിയ സംഭാവനകളെ അഭിനന്ദിച്ച പ്രിൻസ് സൽമാൻ ദീപാവലി ആശംസകളും നേർന്നു.

ശെഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരോടൊപ്പം മുതിർന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.