മനാമ: മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈൻ ലാൽകെയേഴ്‌സ് സംഘടിപ്പിക്കുന്ന രണ്ടാഴ്ച നീളുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മോഹൻലാൽ നായകനായി എത്തുന്ന ദൃശ്യം 3 സിനിമയുടെ പ്രദർശന ഉദ്ഘാടന ചടങ്ങിന് ശേഷമാണ് വിവിധ സാമൂഹിക സേവന പരിപാടികളുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് പരമ്പരയ്ക്ക് തുടക്കം കുറിച്ചത്. മനാമ അൽ ഹിലാൽ ആശുപത്രിയുമായി സഹകരിച്ച് സംഘടിപ്പിച്ച ആദ്യ മെഡിക്കൽ ക്യാമ്പ് മികച്ച ജനപങ്കാളിത്തത്തോടെയാണ് നടന്നത്. ആരോഗ്യ ബോധവത്കരണം, പ്രാഥമിക ആരോഗ്യ പരിശോധന, വിദഗ്ധരുടെ ആരോഗ്യ നിർദേശങ്ങൾ എന്നിവ ഉൾപ്പെട്ട ക്യാമ്പ് നിരവധി പേർക്ക് പ്രയോജനകരമായി.
മോഹൻലാലിന്റെ ജന്മദിനം, ആഘോഷങ്ങളുടെ ചട്ടക്കൂടിൽ ഒതുക്കാതെ സമൂഹത്തിന് ഗുണകരമായ പ്രവർത്തനങ്ങളിലൂടെ അർത്ഥവത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് ബഹ്‌റൈൻ ലാൽകെയേഴ്‌സ് ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ക്യാമ്പ് പരമ്പരയുടെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ സാമൂഹിക സേവന പരിപാടികളും ആരോഗ്യപരമായ ബോധവത്കരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. അടുത്ത മാസം വിപുലമായ രീതിയിൽ സാധാരണക്കാരായ തൊഴിലാളികളുടെ താമസ സ്ഥലത്ത് സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പോടുകൂടി രണ്ടാഴ്ച നീളുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സമാപനം കുറിക്കും. വിവിധ മേഖലകളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനവും ആരോഗ്യ പരിശോധനകളും ഉൾപ്പെടുന്ന ഈ മെഗാ ക്യാമ്പ് ബഹ്‌റൈനിലെ സാധാരണക്കാരായ മലയാളി സമൂഹത്തിന് ഏറെ പ്രയോജനകരമാകുമെന്ന് സംഘാടകർ അറിയിച്ചു.
ഉദ്ഘാടന യോഗത്തിൽ ബഹ്‌റൈൻ ലാൽകെയേഴ്‌സ് പ്രസിഡന്റ് എഫ്. എം. ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. നടത്താനുദ്ദേശിക്കുന്ന ജീവാരുണ്യ പ്രവർത്തനങ്ങളുടെ കുറിച്ച് കോർഡിനേറ്റർ ജഗത് കൃഷ്ണകുമാർ വിശദീകരിച്ചു, ബഹ്‌റൈൻ മലയാളി സെയിൽസ് ടീം ഭാരവാഹികളായ അഗസ്റ്റിൻ മൈക്കിൾ, ചിന്തു ഉത്തമൻ, സിജുകുമാർ, അൽഹിലാൽ പ്രതിനിധികളായ സജ്ജാദ്, സഞ്ജു, എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി ഷൈജു കമ്പ്രത്ത് സ്വാഗതവും, ട്രഷറർ അരുൺ ജി.നെയ്യാർ നന്ദിയും പറഞ്ഞു. ലാൽകെയേഴ്‌സ് ഭാരവാഹികളായ അരുൺ തൈക്കാട്ടിൽ, ജെയ്‌സൺ, കിരീടം ഉണ്ണി, നിധിൻ തോമസ്, അഖിൽ, നന്ദൻ, എന്നിവർ നേത്യത്വം നൽകി.
Published: 01 Jun 2026, 01:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented