മനാമ: ബഹ്റൈൻ കേരളീയ സമാജം ചാരിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേയ് ദിനാഘോഷത്തിന്റെ ഭാഗമായി അസ്ക്കറിലെ ലേബർ ക്യാമ്പ് സന്ദർശിക്കുകയും തൊഴിലാളികൾക്ക് ഉച്ച ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു. കേരള നിയമസഭാ സ്പീക്കർ എൻ. എം. ഷംഷീർ, റാന്നി എംഎൽഎ പ്രമോദ് നാരായണൻ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡണ്ട് ദിലീഷ് കുമാർ, ഭരണസമിതി അംഗങ്ങളായ മഹേഷ് പിള്ള, റിയാസ് ഇബ്രാഹിം എന്നിവർ പങ്കെടുത്തു. സമാജം ചാരിറ്റി കമ്മിറ്റി കൺവീനർ കെ. ടി. സലിം, നോർക്ക ഹെൽപ്പ് ഡസ്ക്ക് കൺവീനർ വർഗീസ് ജോർജ്, ഫൈസൽ പാട്ടാണ്ടി, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
Content Highlights: Bahrain Keraliya Samajam celebrated May Day at Labor Camp
Published: 03 May 2024, 10:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented