ബലിപെരുന്നാളിനോട് അനുബന്ധിച്ച് ലുലു ഹൈപ്പർ മാർക്കറ്റ് സമ്മാനം നൽകുന്നു എന്ന വാദത്തോടെ ഒരു സന്ദേശം വാട്സ് ആപ്പിൽ പ്രചരിക്കുന്നുണ്ട്. ഗിഫ്റ്റ് ക്ലെയിം ചെയ്യാനായി ഇതിനൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാനാണ് പറയുന്നത്. സമ്മാനം കിട്ടുമെന്നു കരുതി ആരും ക്ലിക്ക് ചെയ്യരുത്. കാരണം സംഭവം തട്ടിപ്പാണ്.
സന്ദേശത്തിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലുലുവിന്റെ ലോഗോയോട് കൂടിയ ഒരു ലാൻറിംഗ് പേജിലാണ് എത്തുക. ലുലു മാളിന്റെയും ഒപ്പം ചെയർമാൻ എം.എ. യൂസഫ് അലിയുടെയും ചിത്രങ്ങളും ഇതിൽ നൽകിയിട്ടുണ്ട്. “ചോദ്യങ്ങൾക്ക് ഉത്തരം നൽകി ഇരുപതിനായിരം രൂപ സമ്മാനം നേടാൻ അവസരം ലഭിക്കും” എന്നാണ് പേജിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പേജിന് താഴെയായി സമ്മാനം ലഭിച്ചവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതായും കാണാം. നിങ്ങളുടെ പ്രായം, സ്ത്രീയോ/പുരുഷനോ എന്നതുൾപ്പടെ നാല് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ സമ്മാനാർഹനായി എന്ന സന്ദേശം വരും. പിന്നീട് സമ്മാനം തിരഞ്ഞെടുക്കാനുള്ള അവസരമാണ്. ഇരുപതിനായിരം രൂപ ലഭിച്ചതായും കാണിക്കും, ഇനി ഇത് ലഭിക്കുന്നതിനായി ഇതേ സന്ദേശം അവർ പറയുന്ന ആപ്പുകളിലെ 5 ഗ്രൂപ്പുകളിൽ 20 പേർക്ക് പങ്കിടണം എന്നാണ് പിന്നീട് അവശ്യപ്പെടുക. അതിന് ശേഷം മാത്രമേ സമ്മാനം ക്ലെയിം ചെയ്യാൻ സാധിക്കൂകയുള്ളൂ.
സമാന തട്ടിപ്പ് മുൻപും പലപ്പോഴായി നടന്നിട്ടുണ്ട്. പ്രമുഖ സ്ഥാപനങ്ങൾ, വ്യക്തികൾ, രാഷ്ട്രീയ പാർട്ടികൾ എന്നിങ്ങനെ വിശ്വസനീയമെന്ന് തോന്നിപ്പിക്കാൻ പല രൂപങ്ങളിലാണ് ഇത്തരം സന്ദേശങ്ങളെത്താറ്. വ്യക്തി വിവരങ്ങൾ ചോർത്താനുള്ള ഫിഷിങ് ലിങ്കുകളാകാം ഇവ. പ്രചരിക്കുന്ന സന്ദേശത്തിൽ നൽകിയിരിക്കുന്ന ലിങ്കിന് ലുലുവിന്റെ ഔദ്യോഗിക സൈറ്റുമായി യാതൊരു ബന്ധവുമില്ല. ഇത്തരം ഫിഷിങ് ലിങ്കുകളിൽ പ്രവേശിക്കുന്നത് വഴി മാൽവേറുകൾ ഡിവൈസിൽ കടന്ന് കൂടാൻ സാധ്യതയുണ്ട്. ഇതിലൂടെ ബാങ്കിംഗ്, വ്യക്തി വിവരങ്ങൾ തട്ടിയെടുക്കാനായിരിക്കും സൈബർ കുറ്റവാളികൾ ലക്ഷ്യമിടുന്നത്. ആയതിനാൽ, ഇത്തരം സന്ദേശങ്ങൾ കൈമാറുകയോ ഇവയ്ക്കൊപ്പമുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ പാടില്ല. മാത്രമല്ല, വിശ്വാസയോഗ്യമല്ലാത്ത വെബ്സൈറ്റുകളിൽ വ്യക്തിവിവരങ്ങൾ നൽകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.
Content Highlights: Viral WhatsApp message promising Bakrid gifts from Lulu is fraudulent., The scam uses phishing links to harvest personal data and install malware., Users are tricked into sharing links with others to claim fake rewards., Official Lulu websites are not associated with these promotional links., Avoid clicking suspicious links to prevent financial and data theft.
Published: 21 May 2026, 03:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented