2008 മെയ് 16. ഡല്‍ഹിയുടെയും ഉത്തര്‍ പ്രദേശിന്റെയും അതിര്‍ത്തിയിലുള്ള  നോയിഡയിലെ സമ്പന്നര്‍ താമസിക്കുന്ന ജലവായു വിഹാര്‍ അപ്പാര്‍ട്ട്‌മെന്റ് ഉണര്‍ന്നത് ഞെട്ടലോടെയാണ്. ദന്ത ഡോക്ടര്‍മാരായ രാജേഷ് തല്‍വാറിന്റെയും നുപൂര്‍ തല്‍വാറിന്റെയും മകള്‍, 14 വയസുമാത്രം  പ്രായമുള്ള ആരുഷി തല്‍വാര്‍ അതിദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു.  അപ്പാര്‍ട്ടുമെന്റിലെ മുറിയില്‍ കഴുത്തറുത്ത നിലയില്‍ ആ കൊച്ചുപെണ്‍കുട്ടി കിടക്കുന്നു. കോളിളക്കം സൃഷ്ടിച്ച ആരുഷി കേസ് സി.ബി.ഐ. ഏറ്റെടുത്തതോടെയാണ് ഞെട്ടിക്കുന്ന പല സത്യങ്ങളും പുറംലോകം അറിഞ്ഞത്. അവതരണം: രാജേഷ് കാരയ്ക്കാട്. സ്‌ക്രിപ്റ്റ്: ജംഷീര്‍ പി.എം. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം.

To advertise here,