പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച് ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്‌സും യുഎസ്എയും സെനഗലും. എ ബി ഗ്രൂപ്പുകളിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ജയത്തോടെയാണ് നാല് ടീമുകളും അവസാന പതിനാറിലേക്ക് ഇടമുറപ്പിച്ചത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വെയ്ല്‍സിനെ മലര്‍ത്തിയടിച്ച് ബി ഗ്രൂപ്പ് ചാമ്പ്യന്‍മാരായിട്ടാണ് ത്രീ ലയണ്‍സ് മുന്നേറിയത്. ഇറാനെ ഒരു ഗോളിന് തോല്‍പ്പിച്ച് യുഎസ്എയും മുന്നേറി. ആതിഥേയരായ ഖത്തറിനെ നെതര്‍ലന്‍ഡ്‌സിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ആഫ്രിക്കന്‍ ചാമ്പ്യന്‍മാരായ സെനഗല്‍ എക്വഡോറിനെ നാട്ടിലേക്ക് മടക്കിയത്.

To advertise here,