ഇന്നലെ പെയ്ത മഴയുടെ ആലസ്യത്തില്‍ ജോഷിമഠ് ഉണരുന്നതേയുള്ളൂ ഔലിയിലേക്കുള്ള കേബിള്‍ കാര്‍ കാത്തിരിക്കുന്ന എതാനും ചില യാത്രികര്‍, സമയം രാവിലെ ഏഴു മണി. അന്തരീക്ഷ താപനില ഏഴു ഡിഗ്രി സെല്‍ഷ്യസ്. കടകളൊന്നും തുറന്നിട്ടില്ല. സാധാരണ രീതിയില്‍ തണുപ്പ് കാലത്ത് ഒന്‍പതു മണിയോടുകൂടിയേ കടകള്‍ തുറക്കൂ . ശക്തമായ തണുപ്പിനെ മറികടക്കാന്‍ ഒരു ചായ മോഹിച്ചു കുറച്ചു താഴെയിറങ്ങി നാല്‍ക്കവലയിലെത്തി. ഒരു ചായയില്‍ തുടങ്ങി അത് രïിലെത്തി. അങ്ങനെ കുറച്ച് ചൂടുപിടിപ്പിച്ചു...
ഐസ് മലകളിലേക്ക് ഒരു ബജറ്റ് യാത്ര എന്നതായിരുന്നു പ്ലാന്‍. ആദ്യം മനസ്സില്‍ തെളിഞ്ഞത് ഗുല്‍മാര്‍ഗ് ആയിരുന്നു. എന്നാല്‍ റെയില്‍-റോഡ് മാര്‍ഗം ഈ സീസണില്‍ അവിടെ എത്തുകയെന്നത് കുറച്ച് ബുദ്ധിമുട്ടാണ്. പിന്നെയുള്ള വഴി ശ്രീനഗര്‍ വരെ വിമാനത്തില്‍ പോവുകയാണ്. പക്ഷേ ബജറ്റ് യാത്ര എന്ന മോഹം നടക്കില്ല. അങ്ങനെയാണ് ഉത്തരാഖണ്ഡിലെ ഔലി മനസ്സില്‍ ഇടം നേടിയത് . അതാവുമ്പോള്‍ ട്രെയിനിലും ബസിലുമായി പോയിവരാം.

To advertise here,