റേഷൻ വ്യാപാരികൾ ധർണ നടത്തി

To advertise here,

കരുനാഗപ്പള്ളി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് താലൂക്ക് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ വ്യാപാരികൾ കരുനാഗപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ ധർണ നടത്തി.

കെ.എസ്.ആർ.ആർ.ഡി.എ., എ.കെ.ആർ.ആർ.ഡി.എ., കെ.ആർ.ഇ.യു. (സി.ഐ.ടി.യു.) എന്നീ സംഘടനകൾ ഉൾപ്പെടുന്നതാണ്‌ കോഡിനേഷൻ കമ്മിറ്റി. റേഷൻ കടകളിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ കൃത്യസമയത്ത് എത്തിക്കുക, എല്ലാമാസവും റേഷൻ വിഹിതം വിതരണംചെയ്യുക, മുഴുവൻ സാധനങ്ങളും അതതുമാസം പത്തിനു മുൻപായി റേഷൻ കടകളിൽ എത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. മണ്ഡലകാലം ആരംഭിച്ചിട്ടും ഉപഭോക്താക്കൾക്ക് ആവശ്യമായ പച്ചരി ലഭ്യമാകാത്ത സാഹചര്യം ഏറെ പ്രതിഷേധാർഹമാണെന്നും റേഷൻ വ്യാപാരികളുടെ സംഘടനകൾ ചൂണ്ടിക്കാട്ടി.

കെ.എസ്.ആർ.ആർ.ഡി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് കളരിക്കൽ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കെ.ആർ.ഇ.യു. (സി.ഐ.ടി.യു.) താലൂക്ക് സെക്രട്ടറി എസ്. ബിജു അധ്യക്ഷത വഹിച്ചു. എ.കെ.ആർ.ആർ.ഡി.എ. പ്രസിഡന്റ് തേവറ നൗഷാദ്, കെ. പ്രമോദ്, എം. വേണുഗോപാലൻ, വി. ശശിധരൻ, കെ. സനൽകുമാർ, കെ.ജി. മണിക്കുട്ടൻ, നദീർ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.