ദീപവും ദേവീവിഗ്രഹവും ഗ്രന്ഥവും ഇന്ന് ഘോഷയാത്രയായി എത്തിക്കും
റാന്നി : തോട്ടമൺകാവ് ഭഗവതീക്ഷേത്രത്തിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന അംബായാഗം യജ്ഞവേദിയിലേക്കുള്ള ദീപജ്യോതി, ദേവീവിഗ്രഹം, ദേവീഭാഗവതഗ്രന്ഥം എന്നിവയും വഹിച്ചുള്ള രഥഘോഷയാത്രകൾ വ്യാഴാഴ്ച വൈകീട്ട് ക്ഷേത്രത്തിലെത്തും.
വെള്ളിയാഴ്ച രാവിലെ തന്ത്രി കണ്ഠര് ബ്രഹ്‌മദത്തന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന മഹാഗണപതിഹവനത്തോടെ പൂജകൾക്ക് തുടക്കമാവും. 7.30-ന് വിഗ്രഹപ്രതിഷ്ഠ. തുടർന്ന് മൂകാംബികക്ഷേത്രം തന്ത്രി ഡോ.കെ.രാമചന്ദ്രഅഡിഗയുടെ മുഖ്യകാർമകത്വത്തിൽ ചണ്ഡികാഹോമത്തോടെ 10 ദിവസം നീണ്ടുനിൽക്കുന്ന ദേവീ ഭാഗവതനവാഹസത്രത്തിനും വിശേഷാൽ പൂജകൾക്കും തുടക്കമാവും.
യാഗശാലയിലേക്കുള്ള ദീപം കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽനിന്നാണ് എത്തിക്കുന്നത്.
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭദ്രകാളിക്ഷേത്ര ശ്രീലകത്തുനിന്നും മേൽശാന്തി ത്രിവിക്രമ അടികൾ പകർന്നുനൽകിയ ദീപം കൊടുങ്ങല്ലൂർ കോവിലകം സുരേന്ദ്രവർമ്മ തമ്പുരാൻ തോട്ടമൺകാവ് ക്ഷേത്രം ഭരണസമിതി ഭാരവാഹികൾക്ക് കൈമാറി. തിരുവല്ല മുത്തൂർ ക്ഷേത്രത്തിലെത്തി വിശ്രമിച്ചശേഷം ദീപവും വഹിച്ചുള്ള ഘോഷയാത്ര വ്യാഴാഴ്ച രാവിലെ പുറപ്പെടും.
ക്ഷേത്ര ദേവസ്വം പ്രസിഡന്റ് കെ.ജി. രാജീവ്, അംബായാഗം ഭാരവാഹികളായ അനീഷ് പി. നായർ, ശ്രീജിത്ത് മന്ദിരം തുടങ്ങിയവരാണ് ദീപം ഏറ്റുവാങ്ങിയത്. വിഗ്രഹവും വഹിച്ചുള്ള ഘോഷയാത്ര മാന്നാർ പനയന്നാർകാവ് ദേവീക്ഷേത്രത്തിൽനിന്നും, ഗ്രന്ഥവും കൊടിക്കൂറയുമായുള്ള ഘോഷയാത്ര മലയാലപ്പുഴ ക്ഷേത്രത്തിൽനിന്നുമാണ് വ്യാഴാഴ്ച രാവിലെ പുറപ്പെടുന്നത്.
രഥയാത്രകൾക്ക് വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകും. വൈകീട്ട് അഞ്ചിന് ഇട്ടിയപ്പാറയിൽ സംഗമിക്കുന്ന ഘോഷയാത്രകളെ അവിടെനിന്നും ഭക്തർ തോട്ടമൺകാവ് ക്ഷേത്രത്തിലേക്ക് എതിരേൽക്കും.
സ്വീകരണസ്ഥലങ്ങളും സമയവും:
വിഗ്രഹഘോഷയാത്ര
ഒമ്പതിന് പനയന്നാർകാവ് ദേവീക്ഷേത്രം, 9.15-തിരുവാർമംഗലം ക്ഷേത്രം, 9.30-ഗുരുദേവ ക്ഷേത്രം, 9.45-ഗുരുദേവക്ഷേത്രം പാണ്ടനാട്, 10.15-തൃച്ചിറ്റാറ്റ് ക്ഷേത്രം
10.30-ചെങ്ങന്നൂർ മഹാദേവക്ഷേത്രം, 10.45-ശ്രീ നരസിംഹസ്വാമിക്ഷേത്രം, 11-ആലുംമൂട്ടുതറ ദേവീക്ഷേത്രം, 11.30-മാലക്കര ഭഗവതിക്ഷേത്രം, 12.15- തിരുവാറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രം, 12.25-ആറന്മുള മൂർത്തിട്ട ഗണപതിക്ഷേത്രം, 12.35-പുന്നന്തോട്ടം ദേവീക്ഷേത്രം, 12.45-ആറന്മുള ചുവട്ടുകുളം മഹാദേവക്ഷേത്രം, 1.30-അയിരൂർ ചെറുകോൽപ്പുഴ ഹിന്ദു മഹാമണ്ഡലം, 1.45-അയിരൂർ ചെറുകോൽപ്പുഴ ശ്രീസുബ്രഹ്‌മണ്യസ്വാമിക്ഷേത്രം, രണ്ടിന് അയിരൂർ രാമപുരംക്ഷേത്രം, 2.15- പുതിയകാവ് ദേവീക്ഷേത്രം, 2.30-മുക്കന്നൂർ മഹാദേവക്ഷേത്രം, 2.45-ഇടപ്പാവൂർ ശ്രീഭഗവതിക്ഷേത്രം, മൂന്നിന് പേരൂർ ശ്രീമഹാദേവക്ഷേത്രം, 3.15-ഇടപ്പാവൂർ ശ്രീവിദ്യാധിരാജ തീർത്ഥപാദാശ്രമം, 3.45-വരവൂർ എൻ.എസ്.എസ്. കരയോഗം,നാലിന് പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, 4.10-പുല്ലൂപ്രം എൻ.എസ്.എസ്. കരയോഗം, 4.15-അങ്ങാടി വൈങ്ങാലി കരയോഗം, 4.25-അങ്ങാടി ചേന്ദ്രാദയം വിശ്വകർമ്മശാഖ, 4.30-ഹിന്ദു ധർമ്മ പരിഷത്ത്, 4.35-ശാലീശ്വരം മഹാദേവക്ഷേത്രം, 4.50-അങ്ങാടി കെ.വി.എം.എസ്.ശാഖ, അഞ്ചിന് ഭഗവതിക്കുന്ന് ദേവീക്ഷേത്രം.
ദീപവും വഹിച്ചുള്ള ഘോഷയാത്ര
ഒമ്പതിന് തിരുവല്ല മുത്തൂർ ഭദ്രകാളിക്ഷേത്രം, 9.30-നന്നൂർ ക്ഷേത്രം, 10.30-ഞാലിയിൽ ഭഗവതിക്ഷേത്രം, 11.30-മല്ലപ്പള്ളി തിരുമാലിട, 12.30 പൗവത്തിൽപടി കുളങ്ങരക്കാവ്, ഒന്നിന് കുളത്തൂർമുഴി, 1.30 കോട്ടാങ്ങൽ രണ്ടിന് പെരുമ്പട്ടി, 2.45-വലിയകുന്നം, മൂന്നിന് ക്ഷേത്രം കൊറ്റനാട് പ്രണമലക്കാവ്, 3.30 വൃന്ദാവനം പ്രണമലക്കാവ്, വൃന്ദാവനം, കൊറ്റനാട് എൻ.എസ്.എസ്. കരയോഗങ്ങൾ, നാലിന് മുക്കുഴി, 4:30-ചെട്ടിമുക്ക്, അഞ്ചിന് ഇട്ടിയപ്പാറ.
ഗ്രന്ഥവും കൊടിക്കൂറയും വഹിച്ചുള്ള ഘോഷയാത്ര
ഒമ്പതിന് മലയാലപ്പുഴ ക്ഷേത്രം, 10-കുമ്പഴ, 11-ന് മണ്ണാർക്കുളഞ്ഞി, 11.30-തമ്പുരാൻകുന്ന്, 12-ന് വടശ്ശേരിക്കര, 12.30 മാടമൺ പെരുനാട്, ഒന്നിന് നാറാണംമൂഴി, രണ്ടിന് പരുവ ക്ഷേത്രം, മൂന്നിന് വെച്ചൂച്ചിറ കുന്നം, നാലിന് ചേത്തക്കൽ, 4.30-ന് മന്ദമരുതി, അഞ്ചിന് ഇട്ടിയപ്പാറ.
Published: 08 Oct 2026, 12:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented