മനിശ്ശീരി: പഞ്ചാരിമേളത്തിൽ വീണ്ടും പുതിയ ശൈലിയവതരിപ്പിക്കാനൊരുങ്ങി ശുകപുരം ദിലീപ്. ‘തക്കിട്ട തകധിമി’ എന്ന പേരിൽ മനിശ്ശീരി കിള്ളിക്കാവിൽ ഡിസംബർ ആറിന് വൈകീട്ട് ആറിനാണ് പുതിയ പഞ്ചാരിമേളം അരങ്ങേറുന്നത്.
സാധാരണയായി നാലക്ഷരത്തിൽ ചെയ്യുന്ന മേളത്തെ ഏഴക്ഷരങ്ങളുള്ള മിശ്രഗതിയിൽ വാദനരീതിയിലാക്കി പഞ്ചാരി പതികാലംമുതൽ അഞ്ചാംകാലംവരെ കൊട്ടിയവസാനിപ്പിക്കുന്ന രീതിയിലാണ് മിശ്ര പഞ്ചാരിമേളം. എല്ലാ മേളങ്ങളും ഈ ശൈലിയിൽ അവതരിപ്പിക്കാൻ കഴിയുമെന്ന് ശുകപുരം ദിലീപ് പറഞ്ഞു. മേളത്തിന്റെ അഞ്ച് കാലങ്ങൾ അഞ്ച് രാഗങ്ങളായി ചിട്ടപ്പെടുത്തി കൊട്ടിക്കയറുന്നതാണ് മിശ്ര പഞ്ചാരിമേളം. ഗംഭീരനാട്ട, ഹംസധ്വനി, കാംബോജി, നീലാംബരി, ആനന്ദഭൈരവി എന്ന രാഗങ്ങളിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. പതികാലംമുതൽ അഞ്ചുകാലങ്ങളും അഞ്ചു രാഗങ്ങളിലായാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
കാലമിട്ട് തുടങ്ങുന്നതുമുതൽ തീരുകലാശംവരെ പൂർണമായും മിശ്ര പഞ്ചാരിയിൽ കൊട്ടിയവസാനിപ്പിക്കുന്ന പുതിയ ആശയമാണ് ശുകപുരം ദിലീപിന്റെ മിശ്ര പഞ്ചാരിമേളം. ഇങ്ങനെ പഴയതും പുതുമയും നിലനിൽക്കുന്ന മേളവാദന സമ്പ്രദായത്തെ മിശ്ര പഞ്ചാരിയിൽ മൊഴിമാറ്റം നടത്തി കൊട്ടാനുള്ള പരിശ്രമം കൂടിയാണിതെന്ന് അദ്ദേഹം പറയുന്നു. രണ്ടുവർഷത്തോളം പരിശ്രമിച്ചാണ് മിശ്രപഞ്ചാരി ചിട്ടപ്പെടുത്തിയത്. തുടർന്ന് ഒരുവർഷത്തെ പരിശീലനത്തിനുംശേഷമാണ് 40 കലാകാരൻമാർ മിശ്ര പഞ്ചാരിമേളത്തിന്റെ അരങ്ങേറ്റം കുറിക്കുന്നത്.
Content Highlights: Percussionist Shukapuram Dileep introduces a novel Mishra Panchari Melam, set in seven-beat Misra Gathi and five ragas, at Killikkavu in Manissery.
Published: 28 Nov 2026, 11:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented