ഒറ്റപ്പാലം: പനമണ്ണ കയറാട്ട് എ.എൽ.പി. സ്കൂളിൽ നടന്ന അങ്കണവാടി വർണോത്സവം അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഉദയകുമാർ ഉദ്ഘാടനംചെയ്തു. ഒറ്റപ്പാലം നഗരസഭയിലെയും അനങ്ങനടി പഞ്ചായത്തിലെയും പത്തോളം അങ്കണവാടികളിലെ കുട്ടികൾക്കായാണ് പരിപാടി നടത്തിയത്.

To advertise here,

പഞ്ചായത്തംഗം കെ.എം. പ്രദീപ്കുമാർ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ചന്ദ്രൻ അങ്കണവാടി വർക്കർമാരെ ആദരിച്ചു. ഒറ്റപ്പാലം നഗരസഭാംഗം അർച്ചന സജിത്ത്, പഞ്ചായത്തംഗം പി. വിനോദ്, കെ. ബാലസുബ്രഹ്മണ്യൻ, കെ. സുദേവ്, വി.പി സുജിത, വി.വി രാമകൃഷ്ണൻ, സി. സജിത്ത്, രേഖ നായർ തുടങ്ങിയവർ സംസാരിച്ചു.