
പട്ടാമ്പി: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലാ മേഖലാ കലോത്സവത്തിൽ പട്ടാമ്പി ഗവ. സംസ്കൃത കോളേജ് ലേണിങ് സപ്പോർട്ട് സെന്റർ 168 പോയിന്റ് നേടി ഒന്നാംസ്ഥാനത്തെത്തി. 91 പോയിന്റ് നേടിയ പാലക്കാട് ഗവ. വിക്ടോറിയ കോളേജ് പഠനസഹായകേന്ദ്രമാണ് രണ്ടാംസ്ഥാനത്ത്. 80 പോയിന്റോടെ തൃശ്ശൂർ കുട്ടനെല്ലൂർ ശ്രീ അച്യുതമേനോൻ സ്മാരക ഗവ. കോളേജ് ലേണിങ് സപ്പോർട്ട് സെന്റർ മൂന്നും സ്ഥാനം കരസ്ഥമാക്കി.
സമാപനസമ്മേളനം നഗരസഭാ ചെയർമാൻ ടി.പി. ഷാജി ഉദ്ഘാടനംചെയ്തു. വൈസ് ചെയർപേഴ്‌സൺ അസ്നാ ഹനീഫ, സർവകലാശാല സിൻഡിക്കേറ്റംഗം അഡ്വ. ജോയൽ ജോൺ ജോസഫ്, ഡയറക്ടർ പ്രൊഫ. സി. വനജ, എം.ഇഎസ്. കോളേജ് പ്രിൻസിപ്പൽ അബ്ദു പതിയിൽ, വി.പി. ഗീത, ബി. ഷിബിൻ, കെ.പി. രാജേഷ്, ചിത്രാ മേഘൻ, അനുചന്ദ്രമോഹൻ തുടങ്ങിയവർ സംസാരിച്ചു.
പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ വിവിധ പഠനസഹായകേന്ദ്രങ്ങളിലെ അഞ്ഞൂറിൽപ്പരം പഠിതാക്കളാണ് നാലുദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്. സംസ്ഥാനതലമത്സരം ഡിസംബർ 21-ന് എറണാകുളം മഹാരാജാസ് കോളേജിൽ ആരംഭിക്കും.
Content Highlights: Pattambi Sanskrit College secured first place in the Sreenarayanaguru Open University regional arts festival with 168 points.
Published: 29 Nov 2026, 09:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented