കൂറ്റനാട്: പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ തിരുമിറ്റക്കോട് പഞ്ചായത്തുതല വായനോത്സവം നാടൻപാട്ടുകലാകാരി രമ്യാ മനോജ് ഉദ്ഘാടനം ചെയ്തു. എൽ.പി., യു.പി. വിഭാഗം കുട്ടികൾക്കായാണ് വായനോത്സവം നടത്തിയത്. കെ. നാരായണൻ അധ്യക്ഷനായി.

To advertise here,

നേതൃസമിതി കൺവീനർ എ.പി. മണികണ്ഠൻ, സാലിക്കുട്ടി ജേക്കബ്, ടി. സത്യനാഥൻ, പ്രശാന്ത്, പി. ശിവാനന്ദൻ, ശിൽപ്പ ജയപ്രകാശ്, ദീപ്തി സതീശൻ, സീത, വി.എം. സുമ എന്നിവർ സംസാരിച്ചു. കലാമണ്ഡലം ചന്ദ്രൻ, ടി. പ്രേമ, വി.ജെ. ജോസ് എന്നിവർ സമ്മാനങ്ങൾ വിതരണംചെയ്തു.