തിരുപ്പൂർ : മഠത്തുക്കുളം ഭാഗത്ത് പെയ്ത കനത്ത മഴയെത്തുടർന്ന് സമീപത്തെ കാരത്തോഴിലുള്ള സർക്കാർ ഹയർസെക്കൻഡറി സ്‌കൂൾ വളപ്പിൽ മലിനജലംകലർന്ന മഴവെള്ളം കുളംപോലെ കെട്ടിനിൽക്കുന്നു. ഇതോടെ വിദ്യാർഥികൾക്ക് ക്ലാസ് മുറികളിലെത്താൻ ബുദ്ധിമുട്ട് നേരിട്ടു. പകർച്ചവ്യാധികൾ പകരുമോ എന്ന ഭീതിയുമുണ്ട്.

To advertise here,

പ്രദേശത്ത് മതിയായ ചാലുകൾ ഇല്ലാത്തതിനാൽ, പരിസരങ്ങളിലുള്ള മലിനജലംകൂടി സ്‌കൂളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് ഒഴുകിയെത്തുകയാണ്.

കാലവർഷത്തിന് മുൻപുള്ള മുന്നൊരുക്കങ്ങളുടെ അഭാവമാണ് വെള്ളം കെട്ടിനിൽക്കാൻ കാരണമെന്ന് രക്ഷിതാക്കൾ ആരോപിച്ചു.