
ചെത്തല്ലൂർ: മെഡിസെപ് പദ്ധതി അടിമുടി ഉടച്ചുവാർക്കണമെന്ന് കെ.എസ്.എസ്.പി.എ. മണ്ണാർക്കാട് നിയോജകമണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനംചെയ്തു. അസോസിയേഷൻ നിയോജകമണ്ഡലം പ്രസിഡന്റ് കെ. വേണുഗോപാലൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സി. ബാലൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാപ്രസിഡന്റ് കെ. ബാലകൃഷ്ണൻ, സെക്രട്ടറി കെ.എം. മുഹമ്മദ് റഷീദ്, അഖിലേന്ത്യാ അധ്യാപക ഫെഡറേഷൻ ഉപാധ്യക്ഷൻ പി. ഹരിഗോവിന്ദൻ, അലനല്ലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ഹബീബുള്ള അൻസാരി, പി. അഹമ്മദ് അഷറഫ്, വി.വി. ഷൗക്കത്തലി, അസീസ് ഭീമനാട്, കെ. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ അംഗങ്ങളെയും മുതിർന്ന അംഗങ്ങളെയും ആദരിച്ചു. പെൻഷൻ പരിഷ്കരണം നടപ്പാക്കുക, മിനിമം പെൻഷൻകാരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുക, ആയിരം രൂപ പ്രത്യേകസഹായത്തിന്റെ പ്രായപരിധി എഴുപതാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു.
ഭാരവാഹികൾ: കെ. വേണുഗോപാലൻ (പ്രസി.), ഗോപി പൂന്തോട്ടത്തിൽ (സെക്ര.), കെ.കെ. ഹംസ (ഖജാ.).
വനിതാഫോറം ഭാരവാഹികൾ: ചിത്ര ഡി. നായർ (പ്രസി.), മോളി ലൂക്കോസ് (സെക്ര.).
Content Highlights: KSSPA Mannarkkad constituency conference demands comprehensive restructuring of the Medisep health insurance scheme for government employees and pensioners.
Published: 28 Nov 2026, 11:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented