കൊല്ലങ്കോട്: കൊല്ലങ്കോട് മേഖലയിലെ 'ഇരവാളൻ' വിഭാഗത്തിൽപ്പെട്ട പട്ടികവർഗ കുടുംബങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്ന് മന്ത്രി കെ.എ. തുളസി അറിയിച്ചു. കൊല്ലങ്കോട് മേഖലയിൽ ഈ വിഭാഗത്തിൽപ്പെട്ട നൂറിലധികം കുടുംബങ്ങൾക്ക് 2016 മുതൽ പട്ടികവർഗം എന്ന വിഭാഗത്തിലുൾപ്പെടുത്തിയുള്ള സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തതിന്റെയും ഇതുമൂലം കുടുംബങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെയും കുറിച്ച് മാതൃഭുമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇതുസംബന്ധിച്ച് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിപറയുന്നതിനിടെയാണ് സർട്ടിഫിക്കറ്റ് പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് മന്ത്രി അറിയിച്ചത്. കിർത്താഡ്‌സുമായി ഇക്കാര്യം സംസാരിച്ച് 'ഇരവാളൻ' വിഭാഗത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കാൻവേണ്ട പുനഃക്രമീകരണം നടത്തുമെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്തവിധം കാര്യങ്ങൾ കൊണ്ടുപോകാനാണ് സർക്കാരും വകുപ്പും ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
Content Highlights: Minister KA Thulasi announced that the caste certificate issue of Eravalan tribal families in Kollengode will be resolved soon.
Published: 28 Nov 2026, 11:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented