എലപ്പുള്ളി: എലപ്പുള്ളി റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എലപ്പുള്ളി പേട്ടയിൽ കർഷക മിത്ര പ്രവർത്തനം ആരംഭിച്ചു.

To advertise here,

സുമേഷ് അച്യുതൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കർഷകർക്ക് രാസവളങ്ങൾ, ജൈവവളങ്ങൾ, കീടനാശിനികൾ, സൂക്ഷ്മ മൂലകങ്ങൾ, കാർഷിക ഉപകരണങ്ങൾ എന്നിവ ന്യായവിലയ്ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.

സൊസൈറ്റി പ്രസിഡന്റ് എസ്.സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്തിലെ പ്രമുഖ കർഷകരെ ആദരിച്ചു.

സൊസൈറ്റി വൈസ് പ്രസിഡന്റ് എ.ജാഫർ അലി , ഭരണസമിതി അംഗങ്ങളായ എസ്.ബാബു,എസ്., സുമതി, എം. ജ്യോതി നാരായണൻ, എം. കാശി വിശ്വനാഥൻ, വി. മോഹൻദാസ്, വി. പ്രഭാ മോഹൻ, എസ്. ഉഷ ഗണേശൻ, എസ്. നളിനി

കൃഷി ഓഫീസർ വിനോദ് കുമാർ എന്നിവർ സംസാരിച്ചു.