തെക്കൻ പറവൂർ: യാത്രാബോട്ടുകൾക്ക് വലിയ അപകടഭീഷണിയായി വേമ്പനാട്ട് കായലിൽ മൺതിട്ടകൾ കൂടിവരുന്നു. ചാലുകുറ്റികളും ഇല്ല. രാത്രിയാത്രയിലാണ് ഇത് കൂടുതൽ അപകടഭീഷണിയാകുന്നത്. കായലിൽ ഇറപ്പുഴ-തെക്കൻ പറവൂർ റൂട്ടിൽ ചാലുകുറ്റികൾ ഇല്ലാതായിട്ട് ഏറെയായിയെന്നും കാറ്റും മഴയുമൊക്കെ ഉള്ളപ്പോൾ വലിയ അപകടഭീഷണിയാണ് അനുഭവിക്കുന്നതെന്ന് യാത്രക്കാർ തന്നെ പറയുന്നു.

To advertise here,

തെക്കൻ പറവൂർ ബോട്ട് ജെട്ടിയിൽ ബോട്ടിന് താങ്ങുകുറ്റികൾ സ്ഥാപിക്കാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കരയിൽനിന്നും കായലിന്റെ കുറെ ഭാഗത്തേക്ക്‌ കൽക്കെട്ട് പാതയിലൂടെ നടന്നുചെന്നു വേണം യാത്രക്കാർക്ക് ബോട്ടിൽ കയറാൻ. ഇവിടെ ബോട്ട് അടുക്കുന്നതിന്റെ മറുഭാഗത്ത് സുരക്ഷയ്ക്കായി ഒരു കൈവരിപോലും ഇല്ല.

കാലപ്പഴക്കം ഏറിയതാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്ന ബോട്ട്. രണ്ടെണ്ണം ഉണ്ടായിരുന്നതിൽ ഒരു ബോട്ട് അടുത്തിടെ നിർത്തലാക്കിയതോടെ പെരുമ്പളം ദ്വീപ് നിവാസികളുടെ തെക്കൻ പറവൂർ ജെട്ടിയിലേക്കുള്ള യാത്രയും ദുസ്സഹമായിരിക്കുകയാണ്.