തച്ചമ്പാറ: ദേശബന്ധു ഹയർസെക്കൻഡറി സ്കൂളിൽ അമൃതധാര എന്ന പേരിൽ കുടിവെള്ള പദ്ധതി നടപ്പാക്കി. ലയൺസ് ഡിസ്ടിക്ട്, കുമരംപുത്തൂർ ലയൺസ് ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് മേരി ജോസഫ് ഉദ്‌ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് കോഡിനേറ്റർ എം. പ്രമോദ് അധ്യക്ഷനായി.

To advertise here,

വൈസ് ഡിസ്ട്രിക്ട് ഗവർണർ വിമൽ വേണു മുഖ്യപ്രഭാഷണം നടത്തി. ദേവദാസ് നരിപ്പിലിയങ്ങാട്, മോൻസി തോമസ്, കെ. സന്തോഷ്, പി.എസ്. രാമചന്ദ്രൻ, കെ.വി. ഷൺമുഖൻ, പി.എസ്. പ്രസാദ്, പി.ജി. സന്തോഷ് എന്നിവർ സംസാരിച്ചു. സിവിൽ എക്സൈസ് ഓഫീസർ എം.പി. അബ്ദുൾ റഹ്മാൻ ക്ലാസെടുത്തു. മയക്കുമരുന്നിനെതിരായി ‘തിരിച്ചറിവ്’ ഡോക്യുമെന്ററി പ്രദർശനം നടത്തി.