
ജറുസലേം: ഇസ്രയേലിലെ ടെല്‍ അവിവില്‍ ഡ്രോണ്‍ ആക്രമണം നടത്തി യമനിലെ ഹൂതി വിമതര്‍. വ്യാഴാഴ്ച രാവിലെ നടന്ന ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് ഹൂതി വിമതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇസ്രയേലിനെതിരായ യുദ്ധത്തില്‍ പലസ്തീനിനും ലബനനും നല്‍കുന്ന പിന്തുണയുടെ ഭാഗമായാണ് തങ്ങള്‍ ടെല്‍ അവിവില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണം നടത്തിയതെന്ന് ഹൂതി വിമതര്‍ പറയുന്നു.
ഡ്രോണുകള്‍ ഉപയോഗിച്ച് 'ടെല്‍ അവീവ്' ലെ സുപ്രധാന സ്ഥാനം ലക്ഷ്യമിട്ട് ഒരു സൈനിക ഓപ്പറേഷന്‍ നടത്തിയിട്ടുണ്ട്. യാഫ ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഞങ്ങള്‍ ആക്രമണം നടത്തിയത്. ഈ ഡ്രോണുകളെ തകര്‍ക്കാന്‍ ശത്രുക്കള്‍ക്കായില്ല. ഞങ്ങള്‍ തൊടുത്ത എല്ലാ ഡ്രോണുകള്‍ക്കും ശത്രുക്കളെയെല്ലാം മറികടന്ന് ലക്ഷ്യസ്ഥാനത്ത് എത്താനായി, ഹൂതി വിമതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
യമന്റെ ഭൂരിഭാഗവും ഹൂതി വിമതരുടെ കൈകളിലാണ്. ഇസ്രയേലിനെ ഇവര്‍ ശത്രുക്കളായാണ് കണക്കാക്കുന്നത്. ഹമാസിനെ പിന്തുണച്ചുകൊണ്ടാണ് ഹൂതി വിമതര്‍ യുദ്ധരംഗത്തേക്ക് കടന്നത്.
Content Highlights: yemens hauthis conduct drone attacks on israels tel aviv
Published: 03 Oct 2024, 02:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented