ഇസ്ലാമാബാദ്: പാകിസ്താൻ ചരിത്രത്തില്‍ ആദ്യമായി ഒരു ഹിന്ദു യുവതി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു. ഖെെബർ പത്തൂൺക്വയിലെ ബുനർ ജില്ലയിലെ പി.കെ-25 മണ്ഡലത്തിൽ നിന്നാണ് സവീറ പർകാശ് ജനവിധി തേടുന്നത്. 2024 ഫെബ്രുവരി 8-ാം തീയതിയാണ് പാകിസ്താനില്‍ തിരഞ്ഞെടുപ്പ്.
പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ടിക്കറ്റിലാണ് സവീറ മത്സരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഔദ്യോഗികമായി ഇവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ 35 വർഷമായി പിപിപിയുടെ സജീവ പ്രവർത്തകനാണ് സവീറയുടെ പിതാവ് ഡോ. ഓം പർകാശ്. 2022-ൽ മെഡിസിൻ ബിരുദം പൂർത്തിയാക്കിയ സവീറ പി.പി.പി വനിതാ വിഭാഗത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു.
'സ്ത്രീകളുടെ ഉന്നമനത്തിനായും അവരുടെ അവകാശത്തിനായി ശബ്ദമുയർത്താനുമാണ് തന്റെ ശ്രമം. അവർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കണം. സ്ത്രീകളോടുള്ള ചരിത്രപരമായ അവഗണനയും അടിച്ചമർത്തലും പരിഹരിക്കും.
മനുഷ്യനെ സേവിക്കുന്നത് തന്റെ രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള കാര്യമാണ്. സർക്കാർ ആശുപത്രികളിലെ മോശം അവസ്ഥയും നിസ്സഹാസവസ്ഥയും നേരിട്ട് കണ്ടതിന് പിന്നാലെയാണ് താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്'- സവീറ പറഞ്ഞു.
Content Highlights: Who is Saveera Parkash, first Hindu woman to contest elections in Pakistan
Published: 26 Dec 2023, 07:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented