വാഷിങ്ടണ്‍: യുഎസ് വിസ എന്നത് ഉറപ്പുള്ള അവകാശമല്ല, മറിച്ച് പ്രത്യേക ആനുകൂല്യം മാത്രമാണെന്ന് വ്യക്തമാക്കി യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് പ്രസ്താവന പുറത്തിറക്കി. അമേരിക്കന്‍ നിയമങ്ങള്‍ ലംഘിക്കുന്നപക്ഷം റദ്ദാക്കാവുന്നതാണ് നിലവിലെ വിസയെന്നും പ്രസ്താവനയില്‍ പറയുന്നു.
യുഎസില്‍വെച്ച് നടത്തുന്ന ആക്രമണം, ഗാര്‍ഹികപീഡനം, മറ്റ് ഗുരുതര കുറ്റകൃത്യങ്ങൾക്ക് അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ വിസ ഉടനടി റദ്ദാക്കുമെന്നും ഭാവിയില്‍ യുഎസ് വിസയ്ക്ക് അര്‍ഹത ഉണ്ടായിരിക്കില്ലെന്നും ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് കോണ്‍സുലാര്‍ അഫയേഴ്‌സ് വ്യക്തമാക്കുന്നു. "നിങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന തെറ്റായ ഒരു നീക്കം യുഎസില്‍ താമസിക്കുന്നതിനുള്ള അവകാശത്തെ ഗുരുതരമായി ബാധിക്കും. ഇവിടെയെത്തുന്ന എല്ലാ സന്ദര്‍ശകരും യുഎസ് നിയമങ്ങളെ മാനിക്കണം. അല്ലാത്തപക്ഷം ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും." സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വ്യക്തമാക്കി.
ക്രമസമാധാനവും പൊതുജനസുരക്ഷയും യുഎസ് ഏറെ വിലമതിക്കുന്നു. യുഎസിലെത്തുന്നവര്‍ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണ്. പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയിലെ യുഎസ് എംബസിയും ശനിയാഴ്ച ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Content Highlights: The US State Department clarifies that a US visa is a privilege, not a right, and can be revoked
Published: 16 Jul 2025, 07:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented