ട്രംപ് ഭരണകൂടത്തിന്റെ പദ്ധതിപ്രകാരം 2.75 ലക്ഷം പേരാണ് ആകെ രാജിവെക്കുക. തുടക്കത്തിൽ എട്ട് മാസത്തെ അവധിയിൽ വിടും. ഈ കാലയളവിൽ ശമ്പളം ലഭിക്കും.

ഡോണാൾഡ് ട്രംപ് | Photo: AP
വാഷിംങ്ടൺ: അമേരിക്കയിൽ സർക്കാർ സർവീസിൽനിന്ന് കൂട്ടരാജിക്കൊരുങ്ങി ഉദ്യോഗസ്ഥർ. ചൊവ്വാഴ്ച ഒരുലക്ഷം പേർ വിവിധ വകുപ്പുകളിൽനിന്ന് രാജിവെക്കുമെന്നാണ് വിവരം. ചെലവു ചുരുക്കലിന്റെ ഭാഗമായി ട്രംപ് ഭരണകൂടം നടപ്പാക്കുന്ന സ്വയം വിരമിക്കൽ പദ്ധതിപ്രകാരമാണ് ഇത്. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടരാജിക്കാണ് കളമൊരുങ്ങുന്നത്.
സർക്കാർ ചെലവുകൾക്കുള്ള ഫണ്ട് ഉറപ്പാക്കാനുള്ള ബിൽ പാസാക്കാൻ എതിർപക്ഷമായ ഡെമോക്രാറ്റുകൾ തയ്യാറാകാത്തത് ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഡെമോക്രാറ്റ് നേതാക്കളുമായി ട്രംപ് നിർണായക കൂടിക്കാഴ്ച തീരുമാനിച്ചതായാണ് വിവരം. ചർച്ച പരാജയപ്പെട്ടാൽ കൂട്ടപ്പിരിച്ചുവിടലിലേക്ക് നയിക്കുമെന്ന് ട്രംപ് നേരത്തെ തന്നെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
ട്രംപ് ഭരണകൂടത്തിന്റെ പദ്ധതിപ്രകാരം 2.75 ലക്ഷം പേരാണ് ആകെ രാജിവെക്കുക. തുടക്കത്തിൽ എട്ട് മാസത്തെ അവധിയിൽ വിടും. ഈ കാലയളവിൽ ശമ്പളം ലഭിക്കും. വിരമിക്കൽ ആനുകൂല്യമായി മൊത്തം 14.8 ബില്യൺ ടോളറിന്റെ (ഏകദേശം 1.30 ലക്ഷം കോടി രൂപ) ഭീമമായ ചെലവ് ട്രംപ് ഭരണകൂടത്തിന് ഉണ്ടാകുമെന്ന് ജൂലായിൽ പുറത്തുവിട്ട സെനറ്റ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇത്രയും പേർ രാജിവെയ്ക്കുന്നതുവഴി പ്രതിവർഷം 28 ബില്യൺ ഡോളർ (2.5 ലക്ഷം കോടി രൂപ) സർക്കാരിന് ലാഭിക്കാനാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അമേരിക്കയിൽ ആദ്യമായാണ് ഒറ്റദിവസം ഇത്രയും പേർ ഫെഡറൽ സർവീസിൽനിന്ന് പുറത്തുപോകുന്നത്.
വിആർഎസ് (സ്വയം വിരമിക്കൽ പദ്ധതി) സമാനമാണ് ട്രംപ് കൊണ്ടുവന്ന ഡിഫറഡ് റെസിഗ്നേഷൻ ഓഫർ. ഇത് അംഗീകരിച്ച ജീവനക്കാരാണ് പടിയിറങ്ങുന്നത്. അതേസമയം, സമ്മർദ്ദം കാരണം ജീവനക്കാർ രാജിവെക്കാൻ നിർബന്ധിതരാകുന്നുവെന്നാണ് വിവരം. പണി പോകുന്ന കാര്യം പലരും രഹസ്യമായി വെയ്ക്കാനാണ് താത്പര്യപ്പെടുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
Content Highlights: US Faces Historic Mass Resignation: One Lakh Government Employees to Depart Tomorrow
Published: 29 Sept 2025, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented