വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയെ ലജ്ജാകരമെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. 

To advertise here,

ഷി ജിൻപിങും പുതിനുമൊപ്പം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടുചേരുന്നത് ലജ്ജാകരമാണ്. അദ്ദേഹം (മോദി) എന്താണ് ചിന്തിക്കുന്നതെന്ന് തനിക്കറിയില്ല. റഷ്യയ്ക്കൊപ്പമല്ല, അമേരിക്കയ്ക്കൊപ്പമാണ് നിൽക്കേണ്ടതെന്ന് അദ്ദേഹം തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നു. നവാരോ പറഞ്ഞു.

നേരത്തെ, യുക്രൈൻ സംഘർഷത്തെ 'മോദിയുടെ യുദ്ധം' എന്നും 'ഇന്ത്യ നികുതികളുടെ മഹാരാജാവ്' ആണെന്നതടക്കമുള്ള വിമർശനങ്ങൾ നവാരോ ഉന്നയിച്ചിരുന്നു. ബ്രാഹ്‌മണർ ഇന്ത്യൻ ജനതയെ ചൂഷണം ചെയ്ത്  ലാഭം കൊയ്യുകയാണെന്നും അത് നിർത്തേണ്ടതുണ്ടെന്നും കഴിഞ്ഞ ദിവസം നവാരോ പറഞ്ഞിരുന്നു. 

നരേന്ദ്ര മോദി ഒരു മികച്ച നേതാവാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവായിരിക്കെ എങ്ങനെയാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനുമായും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും സഹകരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് ഇന്ത്യൻ ജനത മനസ്സിലാക്കണം. ബ്രാഹ്‌മണർ ഇന്ത്യൻ ജനതയെ ചൂഷണം ചെയ്ത്  ലാഭം കൊയ്യുകയാണ്. അത് നിർത്തേണ്ടതുണ്ട്. നവാരോ പറഞ്ഞു.