വാഷിങ്ടൺ: അമേരിക്കയിൽ 31751 കിലോ തേനീച്ചക്കൂടുകളുമായെത്തിയ ട്രക്ക് മറിഞ്ഞു. 25 കോടിയോളം തേനീച്ചകൾ കൂട്ടിൽ നിന്ന് പറന്നതായി റിപ്പോർട്ട്. യു.എസ്-കാനഡ അതിർത്തിക്കടുത്താണ് സംഭവം.

To advertise here,

സംഭവത്തിന് പിന്നാലെ അധികൃതർ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്ന് അകലം പാലിക്കണമെന്ന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പറന്നുപോയ തേനീച്ചകളെ കൂട്ടിലാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് വിവരം. രണ്ട് ദിവസത്തോളം ഈ പ്രക്രിയയ്ക്ക് എടുക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ പ്രവൃത്തി കഴിയുന്നത് വരെ പ്രദേശം അടച്ചിട്ടതായും അധികൃതർ അറിയിച്ചു. റാണി തേനീച്ചയെ കണ്ടെത്തിയ ശേഷം കൂട്ടിലേക്ക് തിരികെ കൊണ്ടു പോയി മറ്റുള്ള തേനീച്ചകളേയും കൂട്ടിലെത്തിക്കുക എന്നതാണ് പദ്ധതിയെന്ന് പോലീസ് പറയുന്നു. പരാഗണം നടത്തുന്ന ദശലക്ഷക്കണക്കിന് തേനീച്ചകളെ പിടികൂടാൻ വിദഗ്ദരും സ്ഥലത്തെത്തിയിട്ടുണ്ട്.