
കാലിഫോര്‍ണിയ: ക്രൂരമായ പോലീസ് മര്‍ദനത്തില്‍ യുവാവ് മരണപ്പെട്ട വീഡിയോ പുറത്തുവിട്ട് യുഎസ് കോടതി. 38-കാരനായ എഡ്വേഡ് ബ്രോണ്‍സ്റ്റീന്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട വീഡിയോയാണ് പുറത്തുവന്നത്. 2020 മാര്‍ച്ചില്‍ നടന്ന സംഭവത്തിന്റെ വീഡിയോ പ്രസിദ്ധപ്പെടുത്താന്‍ കഴിഞ്ഞ ദിവസം കോടതി നിര്‍ദേശിക്കുകയായിരുന്നു.
ഇതോടെയാണ് ദാരുണ സംഭവം ലോകം അറിഞ്ഞത്. വംശീയ വിവേചനത്തിനെതിരായ പ്രക്ഷോഭത്തിലേക്ക് നയിച്ച ജോര്‍ജ് ഫ്‌ളോയ്ഡ് വധത്തിനും രണ്ടു മാസം മുമ്പാണ് ഈ സംഭവം നടന്നത്. 'എനിക്കു ശ്വാസം മുട്ടുന്നു'വെന്ന് നിരവധി തവണ ബ്രോണ്‍സ്റ്റീന്‍ പോലീസിനോട് പറയുന്നത് ഈ വീഡിയോയില്‍ കേള്‍ക്കാം.
പോലീസ് അതിക്രമത്തിന്റെ വീഡിയോ പുറത്തുവിടാന്‍ തയ്യാറായതില്‍ കോടതിയോട് നന്ദിയുണ്ടെന്ന് ബ്രോണ്‍സ്റ്റീന്റെ മകള്‍ ബ്രയാന പലോമിനോ പ്രതികരിച്ചു. ബ്രോണ്‍സ്റ്റീന്റെ കൊലപാതകത്തില്‍ ഒമ്പതു പോലീസുകാര്‍ക്കെതിരേ കുടുംബം ലൊസാഞ്ചലസ് കൗണ്ടി ഡിസ്ട്രിക് അറ്റോര്‍ണി മുമ്പാകെ ഹര്‍ജി നല്‍കി.
അശ്രദ്ധമായ ഡ്രൈവിങ് ആരോപിച്ച് കാലിഫോര്‍ണിയയിലെ ഹൈവേ പോലീസാണ് ബ്രോണ്‍സ്റ്റീനെ കസ്റ്റഡിയില്‍ എടുത്തത്. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന സംശയമുണ്ടെന്നും രക്തസാംപിള്‍ പരിശോധിക്കണമെന്നും ബ്രോണ്‍സ്റ്റീനെ പോലീസ് അറിയിക്കുകയായിരുന്നു. പോലീസ് സ്‌റ്റേഷനിലെത്തിച്ച് രക്തസാംപിള്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബ്രോണ്‍സ്റ്റീന്‍ എതിര്‍ത്തു. ഇതോടെ പോലീസുകാര്‍ ആക്രമിക്കുകയായിരുനെന്നാണ് റിപ്പോര്‍ട്ട്.
നിലത്തുവീണ ബ്രോണ്‍സ്റ്റീനെ ചവിട്ടുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ രക്ഷിക്കാന്‍ ഒരു ഡോക്ടര്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ഇതു ഒരു പോലീസുകാരന്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.
സമാനമായ സംഭവമാണ് ജോര്‍ജ് ഫ്‌ളോയിഡിനും നേരെയുണ്ടായത്. 2020 മെയില്‍ യുഎസിലെ മിനിയപ്പലിസ് നഗരത്തില്‍ ഫ്‌ളോയിഡിനെ വിലങ്ങുവെച്ച് നിലത്തുവീഴ്ത്തി കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. ഈ കേസില്‍ മുന്‍ പോലീസ് ഓഫീസര്‍ ഡെറക് ഷോവിന് 22.5 വര്‍ഷം തടവുശിക്ഷയും ലഭിച്ചു.
Content Highlights: Unsealed Video Shows US Man's Death 2 Months Before George Floyd Incident
Published: 18 Mar 2022, 08:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented