ലണ്ടൻ: ഭീകരാക്രമണത്തിന് പദ്ധതിയിടുന്നെന്നും സ്‌ഫോടകവസ്തു നിയമപ്രകാരമുള്ള കുറ്റകൃത്യത്തിലേർപ്പെടുന്നെന്നുമുള്ള സംശയത്തെത്തുടർന്ന് യുകെയിലെ ആർഎഎഫ് (റോയൽ എയർ ഫോഴ്‌സ്) ഫെയർഫോഡ് വ്യോമതാവളത്തിന് സമീപത്തുനിന്ന് അഞ്ചുപേരെ അറസ്റ്റ് ചെയ്ത് ബ്രിട്ടീഷ് പോലീസ്. ഞായറാഴ്ച പുലർച്ചെ ഗ്ലോസെസ്‌റ്റെർഷെയറിലെ വെൽഫോഡ് മേഖലയിലായിരുന്നു സംഭവം. ഇറാനെതിരേ വ്യോമാക്രമണം നടത്താൻ അമേരിക്ക ഉപയോഗപ്പെടുത്തുന്ന യുകെയിലെ സൈനികതാവളമാണ് ആർഎഎഫ് ഫെയർഫോഡ്. എക്‌സ്‌പ്ലോസീവ്‌സ് ആക്ട് പ്രകാരമാണ് നടപടി.
സൈനികതാവളത്തിന് നേർക്ക് ദുരൂഹമായ മൂന്ന് വാഹനങ്ങൾ നീങ്ങുന്നെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് ഉടൻ നടപടികൾ സ്വീകരിക്കുകയായിരുന്നു. തുടർന്ന് പോലീസ് പ്രദേശത്തെ എൺപത്തഞ്ചോളം വീടുകൾ ഒഴിപ്പിച്ചു. വാഹനങ്ങൾ വിദഗ്ധപരിശോധനയ്ക്കും വിധേയമാക്കി. കനത്തസുരക്ഷാവലയത്തിലായിരുന്നു നടപടികൾ.
യഥാർത്തിൽ എന്താണ് സംഭവിച്ചതെന്നറിയാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് കൗണ്ടർ ടെററിസം പോലീസിങ് വിഭാഗം ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മിഷണർ വിക്കി ഇവാൻസ് പറഞ്ഞു. അന്വേഷണം പ്രാരംഭദിശയിലാണുള്ളത്. അഞ്ചുപുരുഷന്മാർ കസ്റ്റഡിയിൽ തുടരുകയാണ്, അവർ കൂട്ടിച്ചേർത്തു.
ഗ്ലോസെസ്‌റ്റെർഷെയറിലാണ് ആർഎഎഫ് ഫെയർഫോഡ് സൈനികതാവളം സ്ഥിതിചെയ്യുന്നത്. നിലവിൽ ഇറാനുമായി നടക്കുന്ന യുദ്ധത്തിൽ, ഹോർമുസ് കടലിടുക്കിലെ കപ്പലുകളെ ലക്ഷ്യമിടുന്ന ഇറാനിയൻ മിസൈൽ കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്താൻ ഈ സൈനികതാവളം ഉപയോഗിക്കാനുള്ള അനുമതി യുഎസ് സേനയ്ക്ക് ബ്രിട്ടൻ നൽകിയിട്ടുണ്ട്. അതിനാൽ അമേരിക്കയുടെ ബോംബർ വിമാനങ്ങൾ ഈ താവളം ഉപയോഗിച്ചുവരികയാണ്. അതിനാൽതന്നെ അതീവപ്രാധാന്യമുള്ള മേഖലയാണിത്.
ആർഎഎഫ് ഫെയർഫോഡ് യുഎസിന് ഉപയോഗിക്കാൻ അനുമതി നൽകിയതിനെതിരേ ബ്രിട്ടന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈമാസത്തിലായിരുന്നു ഇത്. തങ്ങൾക്കുനേരെ ആക്രമണം നടത്തുന്ന സ്ഥലങ്ങൾക്കുനേരെ തിരിച്ചടി ഉണ്ടാകുമെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകിയിരുന്നു. യുകെയുടെ സായുധസേനയ്ക്ക് രാജ്യത്തെ ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കാനാകുമെന്നായിരുന്നു ബ്രിട്ടന്റെ പ്രതികരണം.
Content Highlights: Five men arrested near RAF Fairford in Gloucestershire under the Explosives Act., Suspicious vehicles prompted the evacuation of around 85 homes and expert vehicle checks., RAF Fairford is utilized by US forces for operations linked to Iran tensions., Counter-terrorism police are investigating the incident, though foreign links are unconfirmed yet.
Published: 27 Sept 2026, 09:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented