അബുദാബി: യുഎഇയ്ക്ക് നേരെ ഇന്ന് ഇറാന്റെ 42 ആക്രമണശ്രമങ്ങളുണ്ടായെന്ന് പ്രതിരോധ മന്ത്രാലയം. ഒൻപത് ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളും രാജ്യത്തെ ലക്ഷ്യംവെച്ചു. ആക്രമണശ്രമങ്ങളെല്ലാം പരാജയപ്പെടുത്തിയെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഫുജൈറയിൽ ഡ്രോൺ തകർന്നുവീണ് നേരിയ തീപ്പിടിത്തമുണ്ടായി.
ഇറാഖിലെ യുഎഇ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കുർദിസ്ഥാൻ പ്രവിശ്യയിലെ എർബിൽ സ്ഥിതി ചെയ്യുന്ന കോൺസുലേറ്റിന് നേരെയാണ് ആക്രമണം നടന്നത്. വിദേശകാര്യ മന്ത്രാലയം സംഭവത്തെ അപലപിച്ചു
Content Highlights: UAE Ministry of Defence confirms 42 attempted attacks, Successful interception of 9 ballistic missiles and 33 drones, Minor fire in Fujairah due to drone debris, Two security personnel injured in Erbil consulate attack
Published: 14 Mar 2026, 06:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented