
സിങ്കപ്പൂർ: ആകാശച്ചുഴിയിൽപ്പെട്ട് ആടിയുലഞ്ഞ സിങ്കപ്പൂർ എയർലൈൻസ് വിമാനത്തിലെ 22 യാത്രക്കാർക്ക് സുഷുമ്നാനാഡിക്ക് പരിക്ക്.
രണ്ടുവയസ്സുള്ള കുഞ്ഞിനടക്കം ആറുപേർക്ക് മസ്തിഷ്കത്തിലും തലയോട്ടിക്കും പരിക്കേറ്റു. ഇരുപതുപേർ ഇപ്പോഴും തീവ്രപരിചരണവിഭാഗത്തിലാണ്. 83-കാരനാണ് ചികിത്സയിൽ കഴിയുന്നവരിൽ പ്രായംകൂടിയ വ്യക്തി.
ചൊവ്വാഴ്ച ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽനിന്ന് സിങ്കപ്പൂരിലേക്ക് പുറപ്പെട്ട ബോയിങ് 777-300 ഇ.ആർ. വിമാനമാണ് 10 മണിക്കൂർ പിന്നിട്ടപ്പോൾ ആകാശച്ചുഴിയിൽപ്പെട്ടത്.
സീറ്റ് ബെൽറ്റിടാതിരുന്നവരാണ് അപകടത്തിൽപ്പെട്ടവരെല്ലാം. ഈ പശ്ചാത്തലത്തിൽ സിങ്കപ്പൂർ എയർലൈൻസ് സീറ്റ്ബെൽറ്റ് നിയമം കർശനമാക്കി.
Content Highlights: Twenty two passengers Singapore Airlines flight hit by turbulence have spinal cord injuries
Published: 25 May 2024, 07:38 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented