ന്യൂഡൽഹി: യാത്രയ്ക്കിടെ ആകാശച്ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്കും ജീവനക്കാർക്കും പരിക്ക്. ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എ.ഐ. 2379 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരിക്കുകൾ സാരമുള്ളതല്ലെന്ന് എയർ ഇന്ത്യ അറിയിച്ചു.
യാത്രയ്ക്കിടെ ആകാശച്ചുഴിയിൽപ്പെട്ട് വിമാനം, സഞ്ചാരപാതയിൽനിന്ന് പെട്ടെന്ന് 300 അടിയോളം താഴേക്ക് നീങ്ങിയതായി പൈലറ്റ് അറിയിച്ചു. flightradar24.com-ലെ വിവരങ്ങളനുസരിച്ച് രാവിലെ 8.25-ന് ഫുക്കറ്റിൽനിന്ന് പുറപ്പെട്ട വിമാനം പകൽ 11.50-നാണ് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയത്.
സുരക്ഷിതമായി ഇറങ്ങിയ വിമാനത്തിൽനിന്ന് യാത്രക്കാരേയും ജീവനക്കാരേയും പുറത്തെത്തിച്ചു. പരിക്കേറ്റവർക്ക് വിമാനത്താവളത്തിൽ ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കി.
Content Highlights: Flight AI2379 experienced a sudden 300-foot altitude drop due to turbulence., Minor injuries reported among passengers and crew members.
Published: 04 Aug 2026, 02:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented