അങ്കാറ: അഫ്ഗാനിസ്ഥാൻ-പാകിസ്താൻ അതിർത്തിയിലെ രഹസ്യ ഓപ്പറേഷനിടെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ പിടികൂടി തുർക്കി രഹസ്യാന്വേഷണ ഏജൻസി. ഭീകര സംഘടനയിലെ മുതിർന്ന നേതാക്കളിൽ ഒരാളായ മെഹ്‌മെത് ഗോറെനെയാണ് പിടികൂടിയത്. കസ്റ്റഡിയിലെടുത്തയാളെ തുർക്കിയിൽ എത്തിച്ചിട്ടുണ്ട്.
യഹിയ എന്ന പേരിലാണ് മെഹ്‌മെത് ഗോറെൻ അറിയപ്പെടുന്നത്. ഇറാൻ, അഫ്ഗാനിസ്ഥാൻ, താജിക്കിസ്താൻ, തുർക്ക്‌മെനിസ്ഥാൻ, ഉസ്‌ബെസ്‌കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലായി പരന്ന് കിടക്കുന്ന ഖൊറാസൻ പ്രവിശ്യയിലെ ഐഎസ് സംഘടനയുടെ (IS-K) നേതാവാണ് മെഹ്‌മെത് ഗോറെൻ. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും ചാവേർ ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതാണ് ഇയാളുടെ ചുമതല.
തുർക്കിയിൽനിന്ന് അഫ്ഗാനിസ്ഥാൻ-പാകിസ്താൻ മേഖലയിലേക്ക് ഐസിസ് അംഗങ്ങളെ മാറ്റുന്നതിൽ സജീവമായി പ്രവർത്തിക്കുകയും പിന്നീട് പിടിയിലാവുകയും തുർക്കിയിലേക്ക് കൊണ്ടുവരികയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത അബു യാസിർ അൽ തുർക്കി എന്ന കോഡ് നാമത്തിലുള്ള ഓസ്ഗർ അൽതുനുമായി ഇയാൾ പ്രവർത്തിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
സമീപ വർഷങ്ങളിൽ അഫ്ഗാനിസ്ഥാൻ, പാകിസ്താനിലും നടന്ന ഭീകരാക്രമണങ്ങളിൽ ചിലതിന്റെ ഉത്തരവാദിത്തം ഐഎസ്-കെ ഏറ്റെടുത്തിട്ടുണ്ട്. ഇവയിൽ പലതും സാധാരണക്കാരെ ലക്ഷ്യമിട്ടുള്ളതായിരുന്നു. 2024 മാർച്ചിൽ മോസ്‌കോ കൺസേർട്ട് ഹാളിൽ നടന്ന ഐഎസ്-കെ ആക്രമണത്തിൽ 149 പേർ കൊല്ലപ്പെടുകയും 609 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
സമീപകാലത്ത് ഐഎസ് ശൃംഖലകൾക്കെതിരെ, പ്രത്യേകിച്ച് ഖൊറാസാൻ ഘടകവുമായി ബന്ധമുള്ളവർക്കെതിരെ തുർക്കി ജാഗ്രത പുലർത്തുന്നുണ്ട്.
Content Highlights: Turkish intelligence agency captures a senior ISIS Khorasan leader on the Afghanistan-Pakistan border. Learn more about the operation and the apprehended terrorist.
Published: 23 Dec 2025, 12:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented